കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സിനിമ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി കൊണ്ട് ഷാറൂഖ് ഖാൻ നായകനായ ജവാൻ സിനിമയുടെ ടീസറെത്തിയത്. തമിഴ് സംവിധായകൻ അറ്റ്ലി ഒരുക്കുന്ന പാൻ ഇന്ത്യ ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിലാണ് ഷാറൂഖ് ഖാൻ പ്രത്യക്ഷപ്പെടുന്നത്. അതിൽ ആരാധകരെ ഞെട്ടിച്ചത് താരം മുട്ടിയടിച്ചെത്തുന്ന ലുക്കാണ്. തുടർന്ന് താരത്തിന്റെ ലുക്ക് വലിയ ചർച്ചയായകുകയും ചെയ്തു. ഷാറൂഖ് തന്റെ കരിയറിൽ ആദ്യമായിട്ടാണ് മുട്ടയടിച്ചെത്തുന്നത്. ഇതിന് പിന്നാലെ മുട്ട ലുക്കിലുള്ള താരത്തിന്റെ പുതിയ പോസ്റ്റർ അവതരിപ്പിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
സെപ്റ്റംബർ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. തെന്നിന്ത്യൻ താരം നയന്‍താരയാണ് ഷാറൂഖിന്റെ നായകിയായി എത്തുന്നത്. ബോളിവുഡ് താരം ദീപിക പദുകോൺ അതിഥി കഥാപാത്രമായും ജവാനിലെത്തും. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയമണി, സാന്യ മൽഹോത്ര തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
ALSO READ : നാനിയും മൃണാൾ താക്കൂറും ഒന്നിക്കുന്ന ചിത്രം 'ഹായ് നാണ്ണ'; ഫസ്റ്റ് ലുക്കും ഗ്ലിമ്പ്സും പുറത്ത്
Jawan poster ready Ah#Jawan releasing worldwide on 7th September 2023, in Hindi, Tamil & Telugu. pic.twitter.com/hsGTqSy9DT
— atlee (@Atlee_dir) July 13, 2023
തിയറ്ററുകളിൽ വൻ വിജയമായി തീർന്ന പഠാന് ശേഷമെത്തുന്ന ഷാറൂഖ് ചിത്രമാണ് ജവാൻ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി ഇറങ്ങിയ പഠാൻ തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. അതേസമയം ജവാൻ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിക്കുന്നത്. കന്നഡ, മലയാളം ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്തേക്കും.
അതേസമയം 'ജവാന്റെ' ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം 120 കോടി രൂപയ്ക്കാണ് ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് വിവരം. ചിത്രത്തിന്റെ ഓള് ഇന്ത്യ സാറ്റ്ലൈറ്റ് റൈറ്റ്സ് സീ ടിവിയാണ് സ്വന്തമാക്കിയിരിക്കുന്നത്. സാറ്റ്ലൈറ്റ്, ഒടിടി റൈറ്റ്സ് വിറ്റുപോയ വകയിൽ തന്നെ 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...