Jawan: ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു..!

Jawan Movie Updates: $74.2K വിലയുള്ള 4,800 ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റു കഴിഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Aug 20, 2023, 04:11 PM IST
  • സിനിമയുടെ റിലീസ് തീയതി അടുത്തു വരുന്നതിനാൽ വരും ദിവസങ്ങളിൽ സ്‌ക്രീനുകൾ കൂടുമെന്നാണ് അറിയാൻ സാധിക്കുന്നത്.
  • പ്രശസ്ത കോളിവുഡ് സംവിധായകൻ ആറ്റ്‌ലിയാണ് 'ജവാൻ' സംവിധാനം ചെയ്യുന്നത്.
Jawan: ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു..!

ഷാരൂഖ് ഖാൻ നായകനായ 'ജവാൻ' ഈ വർഷം ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. പത്താന്റെ വമ്പൻ വിജയത്തിന് ശേഷം നടൻ ഷാരൂഖ് ഖാൻ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിലൂടെ സ്‌ക്രീനിൽ എത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ 'ജവാന്റെ' അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ട്.  

അതെ.. ജവാന്റെ പ്രൊഡക്ഷൻ ഹൗസുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത് , ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് യുഎസ്, യുഎഇ, ഒമാൻ, ഓസ്‌ട്രേലിയ, ജർമ്മനി എന്നിവിടങ്ങളിൽ ആരംഭിച്ചതായും പറയുന്നു. ചിത്രം ആഗോളതലത്തിൽ ആണ് റിലീസ് ചെയ്യാനായി ഒരുങ്ങുന്നത്.

ALSO READ: മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം 'മുകൾപ്പരപ്പ്'; ആദ്യ ഗാനം പുറത്ത്

ഇന്ത്യയിൽ മാത്രമല്ല വിദേശത്തും "ജവാൻ" ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വെങ്കി റിവ്യൂസും സാക്ക്‌നിക്കും പറയുന്നതനുസരിച്ച്, 289 വേദികളിൽ നിന്ന് $74.2K വിലയുള്ള 4,800 ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റു കഴിഞ്ഞു. സിനിമയുടെ റിലീസ് തീയതി അടുത്തു വരുന്നതിനാൽ വരും ദിവസങ്ങളിൽ സ്‌ക്രീനുകൾ കൂടുമെന്നാണ് അറിയാൻ സാധിക്കുന്നത്.

പ്രശസ്ത കോളിവുഡ് സംവിധായകൻ ആറ്റ്‌ലിയാണ് 'ജവാൻ' സംവിധാനം ചെയ്യുന്നത്. ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോൺ, സന്യ മൽഹോത്ര, നയൻതാര, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News