ഷംന കാസിം ബ്ലാക്ക്മെയിലിങ് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതികളിൽ ഒരാൾക്ക് കോറോണ സ്ഥിരീകരിച്ചു. പിടിയിലായ മൂന്നുപേരിൽ ഒരാൾക്കാണ് കോറോണ സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ ഉടനെ അറസ്റ്റ് ചെയ്യുകയില്ലയെന്നാണ് റിപ്പോർട്ട്.
Also read: യുവമോർച്ച ഇടപെട്ടു; റേഡിയോ പാഠശാല പരിപാടി ആരംഭിച്ചു...
സംഭവത്തിൽ ഇതുവരെ 7 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നാണ് റിപ്പോർട്ട്. എട്ട് പേരാണ് ഇതുവരെ പിടിയിലായതെന്നും ഷംനയുടെ കേസിന് സമാനമായ നാല് ചീറ്റിങ് കേസുകൾ കൂടി ഉണ്ടെന്നും ഐജി സാഖറെ പറഞ്ഞു.
അതിനിടയിൽ കേസിൽ ഇന്ന് നിർണായകമായ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റ് ഹാരിസാണ് ഇന്ന് അറസ്റ്റിലായത്. തൃശൂർ സ്വദേശിയായ ഇയാളെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. ഇനിയും മൂന്ന് പ്രതികൾ കൂടി അറസ്റ്റിലാകാനുണ്ട് എന്നാണ് സൂചന. ഹൈദരാബാദിൽ നിന്നും ഷംന ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയിലെത്തുമെന്നാണ് വിവരം.
കൊച്ചിയിലെത്തിയ ഉടനെ quarantine ൽ പ്രവേശിക്കുന്ന ഷംനയുടെ മൊഴി ഓൺലൈൻ ആയി പോലീസ് രേഖപ്പെടുത്തും. അതിനുശേഷമായിരിക്കും കേസിൽ തുടരന്വേഷണം ആരംഭിക്കുക.