Vela Movie: 'പാതകൾ പലർ...'; വേലയിലെ പുത്തൻ ഗാനം എത്തി

Paathakal Palar Video song: ഷെയിൻ നിഗവും സണ്ണി വെയ്‌നും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് വേല.   

Written by - Zee Malayalam News Desk | Last Updated : Nov 4, 2023, 08:22 PM IST
  • സാം സി എസ് ആണ് സംഗീത സംവിധാനം.
  • ഹരിചരൺ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
  • ശ്യാം ശശിയാണ് വേല സംവിധാനം ചെയ്യുന്നത്.
Vela Movie: 'പാതകൾ പലർ...'; വേലയിലെ പുത്തൻ ഗാനം എത്തി

ഷെയിൻ നിഗം - സണ്ണി വെയ്ൻ ചിത്രം വേലയിലെ  'പാതകൾ പലർ' വീഡിയോ സോങ് റിലീസായി.  ആർ.ഡി.എക്‌സിന്റെ വൻ വിജയത്തിന് ശേഷം സാം.സി.എസ്സിന്റെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ ഗാനമാണിത്. അൻവർ അലി ഗാനരചന നിർവഹിച്ചിരിക്കുന്ന വേലയിലെ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ ആണ്. 

ഷെയിൻ നിഗവും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷെയിൻ നിഗം ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയും മല്ലികാർജുനൻ എന്ന പോലീസ് കഥാപാത്രത്തെ സണ്ണിവെയ്നും അവതരിപ്പിക്കുന്നു. 

ALSO READ: കാത്തിരിപ്പിന് വിരാമം; ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍

സിദ്ധാർഥ് ഭരതൻ ചിത്രത്തിൽ ശ്രേദ്ധേയമായ പോലീസ് കഥാപാത്രത്തിലെത്തുന്നു. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്.ജോർജ് നിർമ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം.സജാസും നിർവഹിച്ചിരിക്കുന്നു. അതിഥി ബാലൻ പ്രധാന കഥാപാത്രത്തിലെത്തുന്ന വേലയുടെ ഓഡിയോ റൈറ്റ്‌സ് ടി സീരീസാണ് കരസ്ഥമാക്കിയത്. 

ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. നവംബർ 10നാണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തുന്നത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് കേരളത്തിൽ ചിത്രം വിതരണം നിർവഹിക്കുന്നത്.

 

വേലയുടെ അണിയറപ്രവർത്തകർ ഇവരാണ്: ചിത്രസംയോജനം : മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിംഗ് , പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ : ലിബർ ഡേഡ് ഫിലിംസ്, മ്യൂസിക് : സാം സി എസ് , സൗണ്ട് ഡിസൈൻ വിക്കി,കിഷൻ, ഫൈനൽ മിക്‌സിങ്: എം ആർ രാജാകൃഷ്ണൻ, കലാ സംവിധാനം : ബിനോയ് തലക്കുളത്തൂർ, വസ്ത്രാലങ്കാരം :ധന്യ ബാലകൃഷ്ണൻ, കൊറിയോഗ്രാഫി: കുമാർ ശാന്തി, ഫിനാൻസ് കൺട്രോളർ: അഗ്‌നിവേശ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് : എബി ബെന്നി, ഔസേപ്പച്ചൻ, ലിജു നടേരി , പ്രൊഡക്ഷൻ മാനേജർ : മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്റ്റേർസ് : തൻവിൻ നസീർ, ഷൈൻ കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് : അഭിലാഷ് പി ബി, അദിത്ത് എച്ച് പ്രസാദ്, ഷിനോസ് , മേക്കപ്പ് : അമൽ ചന്ദ്രൻ,സംഘട്ടനം : പി സി സ്റ്റണ്ട്‌സ്, ഡിസൈൻസ് : ടൂണി ജോൺ ,സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി : ഓൾഡ് മംഗ്സ്, പി ആർ ഒ: പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News