Barroz 3D: കാത്തിരിപ്പിന് വിരാമം; ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍

Barroz release date: 2019 ഏപ്രിലിലാണ് ബറോസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Nov 4, 2023, 07:10 PM IST
  • 2019 ഏപ്രിലിലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
  • ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം 170 ദിവസത്തോളം നീണ്ടുനിന്നു.
  • 2024 മാര്‍ച്ച് 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
Barroz 3D: കാത്തിരിപ്പിന് വിരാമം; ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 മാര്‍ച്ച് 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. മോഹന്‍ലാല്‍ തന്നെയാണ് സമൂഹ മാധ്യങ്ങളിലൂടെ റിലീസ് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ ത്രിഡി പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. 

മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വാസ്‌കോഡി ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമായാണ് മോഹന്‍ലാല്‍ എത്തുക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും ഫാര്‍സ് ഫിലിംസും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് പുറത്തും ചിത്രം വിതരണത്തിന് എത്തിക്കുന്നത്. 

ALSO READ: ഗരുഡൻറെ ആദ്യ ദിനം എങ്ങനെ, ബോക്സോഫീസ് കളക്ഷൻ 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

2019 ഏപ്രിലിലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏകദേശം 170 ദിവസത്തോളം നീണ്ടുനിന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്. ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്. എഡിറ്റിംഗ് - ശ്രീകര്‍ പ്രസാദ്, സംഗീതം - ലിഡിയന്‍ നാദസ്വരം, പശ്ചാത്തല സംഗീതം - മാര്‍ക്ക് കിലിയന്‍, ക്രിയേറ്റീവ് ഹെഡ് - ടി.കെ രാജീവ് കുമാര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News