'നിര്‍മ്മാതാക്കള്‍ മനോരോഗികള്‍': മാപ്പ് പറഞ്ഞ് ഷെയ്ന്‍!

നിര്‍മ്മാതാക്കള്‍ മനോരോഗികള്‍ എന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് വിലക്ക് നേരിടുന്ന യുവ ചലച്ചിത്ര താര൦ ഷെയ്ന്‍ നിഗം. 

Last Updated : Dec 11, 2019, 04:15 PM IST
'നിര്‍മ്മാതാക്കള്‍ മനോരോഗികള്‍': മാപ്പ് പറഞ്ഞ് ഷെയ്ന്‍!

നിര്‍മ്മാതാക്കള്‍ മനോരോഗികള്‍ എന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് വിലക്ക് നേരിടുന്ന യുവ ചലച്ചിത്ര താര൦ ഷെയ്ന്‍ നിഗം. 

ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന കടുപ്പിച്ച് പറഞ്ഞതോടെയാണ് മാപ്പപേക്ഷിച്ച് ഷെയ്ന്‍ രംഗത്തെത്തിയിരിക്കുന്നത്. 

തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് ഷെയ്ന്‍ മാപ്പ് പറഞ്ഞിരിക്കുന്നത്. താന്‍ നടത്തിയ പരാമര്‍ശം വലിയ തോതില്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും  പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നുവെന്നുമാണ് ഷെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

ഷെയ്നിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണരൂപം:

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നു... എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ച് താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം.

Trending News