Abhaya Hiranmayi: "ഇതിനുമുമ്പും ഒരു പട്ടിയുടെ മുകളിൽ കിടന്നില്ലേ; ആ പട്ടി എവിടെ?"; നെഗറ്റീവ് കമന്റിന് ചുട്ട മറുപടിയുമായി അഭയ ഹിരണ്മയി

കുറച്ച് നാളുകൾക്ക് മുൻപാണ് തനിക്ക് കൂട്ടായിരുന്ന പുരുഷു എന്ന നായക്കുട്ടി മരണപ്പെട്ട വാർത്ത അഭയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

Written by - Zee Malayalam News Desk | Last Updated : Aug 17, 2022, 04:08 PM IST
  • കുറച്ച് നാളുകൾക്ക് മുൻപാണ് തനിക്ക് കൂട്ടായിരുന്ന പുരുഷു എന്ന നായക്കുട്ടി മരണപ്പെട്ട വാർത്ത അഭയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
  • ഒരുപാട് വേദനയോടെയാണ് അഭയയുടെ ആ പോസ്റ്റ് വന്നത്.
  • എന്നാൽ ഇതിന് മുൻപ് നായക്കുട്ടിയോടൊപ്പമുള്ള അഭയയുടെ ചിത്രത്തിന് കീഴിൽ വന്ന ഒരു കമന്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
Abhaya Hiranmayi: "ഇതിനുമുമ്പും ഒരു പട്ടിയുടെ മുകളിൽ കിടന്നില്ലേ; ആ പട്ടി എവിടെ?"; നെഗറ്റീവ് കമന്റിന് ചുട്ട മറുപടിയുമായി അഭയ ഹിരണ്മയി

ചുരുക്കം ചില സിനിമകളിൽ മാത്രമേ പാടിയിട്ടുള്ളുവെങ്കിലും അഭയ ഹിരണ്മയി മലയാളികൾക്ക് സുപരിചിതമാണ്. ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷൻഷിപ്പും ബ്രേക്ക് അപ്പുമൊക്കെ മലയാളികൾ ചർച്ചയാക്കിയതാണ്. ഇരുവരും തമ്മിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. ബ്രേക്കപ്പിന് ശേഷം ഗോപി സുന്ദർ അമൃത സുരേഷുമായി ഇപ്പോൾ പ്രണയത്തിലാണ്. ബ്രേക്കപ്പ് അഭയ ഹിരണ്മയിയെ വല്ലാതെ അലട്ടിയിരുന്നു. എന്നാൽ പലർക്കും അഭയ ഹിരണ്മയിയെക്കുറിച്ച് കൂടുതൽ അറിയില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് അഭയ ഹിരണ്മയി. 

കുറച്ച് നാളുകൾക്ക് മുൻപാണ് തനിക്ക് കൂട്ടായിരുന്ന പുരുഷു എന്ന നായക്കുട്ടി മരണപ്പെട്ട വാർത്ത അഭയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഒരുപാട് വേദനയോടെയാണ് അഭയയുടെ ആ പോസ്റ്റ് വന്നത്. എന്നാൽ ഇതിന് മുൻപ് നായക്കുട്ടിയോടൊപ്പം അഭയയുടെ ചിത്രത്തിന് കീഴിൽ വന്ന ഒരു കമന്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഒരു നീണ്ട അടിക്കുറിപ്പോടെയാണ്‌ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. നായക്കുട്ടിയോടൊപ്പം കിടക്കുന്ന ചില ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഇതിൽ വന്നിരിക്കുന്ന ഒരു കമന്റാണ് ചർച്ചയാകുന്നത്. "ഇതിനുമുമ്പും ഒരു പട്ടിയുടെ മുകളിൽ കിടന്നില്ലേ.. ആ പട്ടി എവിടെ?" ഇതായിരുന്നു ആ കമന്റ്. "കഷ്‌ടം" എന്ന മറുപടിയാണ് അഭയ ഈ കമന്റിന് താഴെ നൽകിയത്. പിന്നാലെ നിരവധി പേരാണ് അഭയയ്ക്ക് സപ്പോർട്ടുമായി രംഗത്തെത്തിയത്. 

Also Read: ​Abhaya Hiranmayi: ഗോപിയേട്ടൻ വന്നില്ലേ എന്ന് അഭയ ഹിരൺമയിയോട്; വന്നു, അറിയിക്കാൻ പറ്റിയില്ലെന്ന് മറുപടി

 

"സ്വന്തം കാര്യം അന്വേഷിച്ചാൽ പോരെ", "ചേട്ടനും ആ പട്ടിയും പ്രണയത്തിലാണോ",ചേട്ടൻ ആണല്ലേ ആ തെരുവ് പട്ടി.. അല്ലെങ്കിലും തെരുവ് പട്ടികൾക്ക് കണ്ടവന്റെ പറമ്പിൽ വന്ന് മേഞ്ഞിട്ട് പോകുന്ന പരിപാടി ഉണ്ട്.. ചിലർക്ക് അത് കണ്ടവരുടെ കമന്റ് സെക്ഷനിൽ ആണെന്ന് മാത്രം", "പോയി ജീവിക്ക്" തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റ് ചെയ്‌ത വ്യക്തിക്കെതിരെ എത്തിയത്. അഭയയോടുള്ള ആരാധകരുടെ സ്നേഹം വ്യക്തമാക്കുന്നതാണ് ഈ കമന്റുകൾ. നായക്കുട്ടിയോടൊപ്പമുള്ള ചിത്രങ്ങൾക്ക് താഴെ ഏറ്റവും നന്മയുള്ള ആളുടെയൊപ്പമാണ് ഇപ്പോഴുള്ളത് എന്ന കമന്റുകളും ആരാധകർ നൽകിയിട്ടുണ്ട്. ഗോപി സുന്ദറിനെതിരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ കമന്റുകൾ. 

സൈബർ അറ്റാക്കുകൾ ഇരുവർക്കും വർധിച്ച് വരുകയാണ്. ദാമ്പത്യത്തിലെ താളപ്പിഴകൾ ചിലർ ആഘോഷമാക്കുമ്പോൾ ചിലർ മനസ്സറിഞ്ഞ് കൂടെ ഉണ്ടാകാറുണ്ട്. എന്തായാലും അഭയയുടെ ആരാധകർ നെഗറ്റീവ് കമന്റുകൾക്ക് മറുപടിയായി രംഗത്തെത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News