കൊച്ചി:മലയാള സിനിമയിലെ കള്ളപ്പണ ഇടപാടുകളെ ക്കുറിച്ചുള്ള ആക്ഷേപം ഉയരുന്നതിനിടെ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നു.
ഫിലിം ഡിസ്ട്രിബ്യുട്ടേഴ്സ് അസോസിയേഷന്‍ അധ്യക്ഷനും നിര്‍മ്മാതാവുമായ സിയാദ് കോക്കര്‍ ആണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നത്.
ഇപ്പോള്‍ ഉയര്‍ന്നുവരുന്ന കള്ളപ്പണ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു അദ്ധേഹം ഈ ആവശ്യം ഉന്നയിച്ചത്,
നിയമാനുസൃതവും സത്യസന്ധമായും സിനിമാ നിര്‍മ്മാണം നടത്തുന്നവരെക്കൂടി പുകമറയ്ക്കുള്ളില്‍ നിര്‍ത്തുന്നതാണ് ഇത്തരം
ആരോപണങ്ങള്‍ എന്ന് അദ്ധേഹം പറയുന്നു.
ഇത്തരം കള്ളപ്പണക്കാരെ മാറ്റി നിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
Also Read:ഫൈസലിന്‍റെ സിനിമാ ബന്ധം; 2014ല്‍ അഭിനയിച്ചത് ഫഹദ് ഫാസില്‍ ചിത്രത്തില്‍!!
ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാണത്തിനുള്ള ധന സമാഹരണം സംബന്ധിച്ച് അന്വേഷണം വേണമെന്നും അദ്ധേഹം ആവശ്യപെടുന്നു.
ബാലഭാസ്ക്കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണം എന്നും സിയാദ് കോക്കര്‍ ആവശ്യപെട്ടു.
താരങ്ങളുടെയും നിര്‍മ്മാതാക്കളുടെയും ഉള്‍പ്പെടെ ചലച്ചിത്ര പ്രവര്‍ത്തകരുടെ എന്‍ആര്‍ഐ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നും
അദ്ധേഹം പറഞ്ഞു.
മലയാള സിനിമയാകെ സംശയത്തില്‍ നില്‍ക്കുന്ന കള്ളപ്പണ ഇടപാടില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പ്രതികരണം സിനിമാ മേഖലയില്‍
നിന്ന് ഉണ്ടാകുന്നത്,