Sulaikha Manzil Movie Song: "ജിൽ ജിൽ ജിൽ"; സുലൈഖ മൻസിലിലെ കല്യാണ പാട്ടെത്തി

ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു വിജയ്, വർഷ രഞ്ജിത്ത്, മീരാ പ്രകാശ് എന്നിവർ ചേർന്നാണ്.

Written by - Zee Malayalam News Desk | Last Updated : Mar 11, 2023, 04:42 PM IST
  • മുറി വരികൾ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്.
  • ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു വിജയ്, വർഷ രഞ്ജിത്ത്, മീരാ പ്രകാശ് എന്നിവർ ചേർന്നാണ്.
  • ഗാനം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെന്റിങായി കഴിഞ്ഞു.
  • അഷ്റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Sulaikha Manzil Movie Song:  "ജിൽ ജിൽ ജിൽ"; സുലൈഖ മൻസിലിലെ കല്യാണ പാട്ടെത്തി

ലുക്മാൻ അവറാൻ, അനാർക്കലി മരിക്കാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സുലൈഖ മൻസിലിലെ പുതിയ ഗാനം പുറത്തുവിട്ടു. മുറി വരികൾ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു വിജയ്, വർഷ രഞ്ജിത്ത്, മീരാ പ്രകാശ് എന്നിവർ ചേർന്നാണ്. ഗാനം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെന്റിങായി കഴിഞ്ഞു.  അഷ്റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സുലൈഖ മൻസിൽ.

ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് വാലെന്റൈൻസ് ദിനത്തിൽ പുറത്തുവിട്ടിരുന്നു.  ഒരു പ്രണയ ചിത്രമായിരിക്കും ഇതെന്നാണ് പോസ്റ്ററിൽ നിന്ന് മനസിലാകുന്നത്. കളർഫുൾ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ചെമ്പൻ വിനോദ് ജോസ്, സുഭീഷ് കണ്ണഞ്ചേരിസമീർ കാരാട്ട് എന്നിവർ ചേർന്നാണ് സുലൈഖ മൻസിൽ നിർമ്മിക്കുന്നത്. 

ALSO READ: Sulaikha Manzil: പ്രണയ ജോഡികളായി ലുക്മാനും അനാർക്കലിയും; 'സുലൈഖ മൻസിൽ' ഫസ്റ്റ് ലുക്ക്

കണ്ണൻ പട്ടേരിയാണ് ഛായാ​ഗ്രാഹകൻ. മുഹ്സിൻ പെരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് ആണ് സം​ഗീതം നൽകിയിട്ടുള്ളത്. അഡീഷണൽ സോങ്സ് - രാമമൂർത്തി - ടി.കെ കുറ്റ്യാലി, സലിം കൊടത്തൂർ. എഡിറ്റിം​ഗ് - നൗഫൽ അബ്ദുള്ള. ആർ.ജി വയനാടൻ - മേക്കപ്പ്, കോസ്റ്റ്യൂംസ് - ​ഗഫൂർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടേസ് - ശബരീഷ് വർമ, ജിനു തോമ. ഈദ് റിലീസായി ചിത്രം എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിങ്ക് മ്യൂസിക്കിനാണ് ഓഡിയോ റൈറ്റ്സ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News