Sundari Gardens Movie Song : "മായമോഹം"; അപർണ ബാലമുരളിയുടെ സുന്ദരി ഗാർഡൻസിലെ ഗാനം പുറത്തുവിട്ടു

Sundari Gardens Song : ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിൽ ചിത്രം ഉടൻ റിലീസ് ചെയ്യും. ചിത്രത്ത്തിന്റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Aug 19, 2022, 02:21 PM IST
  • മായമോഹം എന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
  • ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിൽ ചിത്രം ഉടൻ റിലീസ് ചെയ്യും. ചിത്രത്ത്തിന്റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
  • ഒരിടവേളയ്ക്ക് ശേഷം അപർണ ബാലമുരളി അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും സുന്ദരീ ഗാര്ഡന്സിനുണ്ട്.
Sundari Gardens Movie Song : "മായമോഹം"; അപർണ ബാലമുരളിയുടെ സുന്ദരി ഗാർഡൻസിലെ ഗാനം പുറത്തുവിട്ടു

മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ അപർണ ബാലമുരളിയുടെ പുതിയ ചിത്രം സുന്ദരീ ഗാർഡൻസിലെ പുതിയ ഗാനം പുറത്തുവിട്ടു. മായമോഹം എന്ന ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. സോണി മ്യൂസിക് സൗത്തിന്റെ ഔദ്യോഗിക യുട്യൂബ് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്.  ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിൽ ചിത്രം ഉടൻ റിലീസ് ചെയ്യും. ചിത്രത്ത്തിന്റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.  ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ വര്ഷം നവംബറിൽ റിലീസ് ചെയ്തിരുന്നു. അപർണ ബലമുരളിക്കൊപ്പം നടൻ നീരജ് മാധവും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ചാർളീ ഡേവിസാണ്. ചാർളി ഡേവിസിന്റെ ആദ്യ ചിത്രമാണ് സുന്ദരീ ഗാർഡൻസ്. 

 ഒരിടവേളയ്ക്ക് ശേഷം അപർണ ബാലമുരളി അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും സുന്ദരീ ഗാര്ഡന്സിനുണ്ട്. സോണി ലിവ് തങ്ങളുടെ ട്വിറ്റര് പേജിലൂടെയാണ് വിവരം അറിയിച്ചത്. അലെൻസ് മീഡിയയുടെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് സലിം അഹമ്മദാണ്. ചിത്രത്തിൻറെ കോ പ്രൊഡ്യൂസര്മാര് കബീർ കൊട്ടാരവും, റസാഖ് അഹമ്മദുമാണ്. അൽഫോൻസ് ജോൺസാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ്പാണ്. ചിത്രത്തിലെ  "മധുര ജീവരാഗം മതിമറന്നു പാടും" എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു. ഈ ഗാനവും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ALSO READ: Aparna Balamurali Movie : അപർണ ബാലമുരളിയുടെ സുന്ദരീ ഗാർഡൻസ് ഉടൻ സോണി ലിവിൽ; ഒപ്പം നീരജ് മാധവും

സൂരറൈ പൊട്രുവിലെ ബൊമ്മിയെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചതിനാണ് ദേശീയ അവാർഡ് നേട്ടം താരത്തെ തേടിയെത്തിയത്. താരം ഇപ്പോൾ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' എന്ന ചിത്രത്തിൻറെ ഷൂട്ടിങിലാണ്.  പുരസ്കാരം ലഭിച്ചതിൽ ഒത്തിരി സന്തോഷമെന്ന് അപര്‍ണ ബാലമുരളി മാധ്യമങ്ങളോടായി അറിയിച്ചിരുന്നു. നല്ല എഫര്‍ട്ട് എടുത്ത് ചെയ്ത സിനിമയ്ക്ക് അംഗീകാരം കിട്ടിയപ്പോള്‍ സന്തോഷമെന്നും സംവിധായക സുധാ കൊങ്കാരയ്ക്ക് ഉള്‍പ്പടെ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും അപര്‍ണ പറഞ്ഞു. സുരരൈപോട്ര് സിനിമ കണ്ട് ഒരുപാട് പേര്‍ വിളിച്ചിരുന്നുവെന്നും മികച്ച ഒരു സിനിമയുടെ  ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനം ഉണ്ടെന്നും അപര്‍ണ പറഞ്ഞു.

അപർണ്ണ ബാലമുരളി, കലാഭവൻ ഷാജോൺ എന്നിവർ കേന്ദ്ര കഥാപത്രങ്ങളാകുന്ന ഇനി ഉത്തരം സിനിമ റിലീസിന് ഒരുങ്ങുകയാണ്. അപർണയ്ക്കും ഷാജോണിന് പുറമേ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ദിനേശ് പ്രഭാകർ, ഷാജു ശ്രീധർ, ജയൻ ചേർത്തല, സജിൻ ഗോപു, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.  ഏ ആന്റ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്നത്. രഞ്ജിത് ഉണ്ണിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവിചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News