'നാൾ ഹരിതം', അല്‍ഫോന്‍സിന്‍റെ സം​ഗീതത്തിലൊരുങ്ങിയ മെലഡി; 'സുന്ദരി ഗാര്‍ഡന്‍സി'ലെ വീഡിയോ ​ഗാനമെത്തി

ഒരിടവേളയ്ക്ക് ശേഷം അപർണ ബാലമുരളി അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും സുന്ദരീ ​ഗാർഡൻസിനുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 30, 2022, 05:53 PM IST
  • ചിത്രത്തിലെ നാൾ ഹരിതം എന്ന് തുടങ്ങുന്ന ​ഗാനം പുറത്തിറക്കി.
  • വീഡിയോ ​ഗാനമാണ് പുറത്തിറക്കിയത്.
  • ജോ പോളിന്റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് അൽഫോൻസ് ആണ്.
  • ഗാനം ആലപിച്ചിരിക്കുന്നതും അല്‍ഫോന്‍സ് തന്നെയാണ്.
'നാൾ ഹരിതം', അല്‍ഫോന്‍സിന്‍റെ സം​ഗീതത്തിലൊരുങ്ങിയ മെലഡി; 'സുന്ദരി ഗാര്‍ഡന്‍സി'ലെ വീഡിയോ ​ഗാനമെത്തി

അപര്‍ണ ബാലമുരളി, നീരജ് മാധവ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സുന്ദരി ​ഗാർഡൻസ്. ചിത്രത്തിലെ നാൾ ഹരിതം എന്ന് തുടങ്ങുന്ന ​ഗാനം പുറത്തിറക്കി. വീഡിയോ ​ഗാനമാണ് പുറത്തിറക്കിയത്. ജോ പോളിന്റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് അൽഫോൻസ് ആണ്. ഗാനം ആലപിച്ചിരിക്കുന്നതും അല്‍ഫോന്‍സ് തന്നെയാണ്. സുന്ദരീ ഗാർഡൻസ് നേരിട്ട്  ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിൽ സെപ്റ്റംബർ രണ്ടിന് ചിത്രമെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ വർഷം നവംബറിൽ റിലീസ് ചെയ്തിരുന്നു. ചാർളി ഡേവിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചാർളി ഡേവിസിന്റെ ആദ്യ ചിത്രമാണ് സുന്ദരീ ഗാർഡൻസ്.

ഒരിടവേളയ്ക്ക് ശേഷം അപർണ ബാലമുരളി അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും സുന്ദരീ ​ഗാർഡൻസിനുണ്ട്. സോണി ലിവ് തങ്ങളുടെ ട്വിറ്റർ പേജിലൂടെയാണ് റിലീസ് വിവരം അറിയിച്ചത്. അലെൻസ് മീഡിയയുടെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് സലിം അഹമ്മദാണ്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ കബീർ കൊട്ടാരവും, റസാഖ് അഹമ്മദുമാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ്പാണ്.

Also Read: Aparna Balamurali Movie : അപർണ ബാലമുരളിയുടെ സുന്ദരീ ഗാർഡൻസ് ഉടൻ സോണി ലിവിൽ; ഒപ്പം നീരജ് മാധവും

 

സൂരറൈ പൊട്രുവിലെ ബൊമ്മിയെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചതിനാണ് ദേശീയ അവാർഡ് നേട്ടം താരത്തെ തേടിയെത്തിയത്. ഇനി ഉത്തരം ആണ് അപർണ ബാലമുരളിയുടെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. കലാഭവൻ ഷാജോണും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇനി ഉത്തരം സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അപർണയ്ക്കും ഷാജോണിന് പുറമേ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ദിനേശ് പ്രഭാകർ, ഷാജു ശ്രീധർ, ജയൻ ചേർത്തല, സജിൻ ഗോപു, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.  ഏ ആന്റ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്നത്. രഞ്ജിത് ഉണ്ണിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവിചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News