Sunny Leone: മുംബൈയിൽ ഫ്ലാറ്റ് വാങ്ങി സണ്ണി ലിയോണി; വില കേട്ടാൽ ഞെട്ടും..!

ഇപ്പോൾ താരം കുടുംബ സമേതം മുംബൈയിലാണ് താമസം. ഭർത്താവ് ഡാനിയേൽ വെബർ, മക്കളായ നിഷ, നോവ, അഷർ എന്നിവരടങ്ങുന്നതാണ് സണ്ണിയുടെ കുടുംബം.   

Written by - Ajitha Kumari | Last Updated : Apr 10, 2021, 03:23 PM IST
  • നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണി
  • ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് താരം ഇന്ത്യയിലെത്തിയത്.
  • സണ്ണി കോടികൾ മുടക്കി വാങ്ങിയ അപ്പാർട്മെന്റസിന്റെക്കുറിച്ചാണ് ഇപ്പോൾ വാർത്ത
Sunny Leone: മുംബൈയിൽ ഫ്ലാറ്റ് വാങ്ങി സണ്ണി ലിയോണി; വില കേട്ടാൽ ഞെട്ടും..!

നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണി.  ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് താരം ഇന്ത്യയിലെത്തിയത്.  ശേഷം വെള്ളിത്തിരയിലേക്ക് ചേക്കേറുകയായിരുന്നു.

മലയാളത്തിൽ മധുരരാജയിൽ സണ്ണി ഒരു നൃത്ത രംഗത്തിൽ മമ്മൂട്ടിയോടൊപ്പം എത്തിയിരുന്നു. ഇപ്പോൾ താരം കുടുംബ സമേതം മുംബൈയിലാണ് താമസം. ഭർത്താവ് ഡാനിയേൽ വെബർ, മക്കളായ നിഷ, നോവ, അഷർ എന്നിവരടങ്ങുന്നതാണ് സണ്ണിയുടെ കുടുംബം. 

Also Read: നാടൻ സദ്യ കഴിച്ച് കേരളത്തനിമയിൽ Sunny Leone യും കുടുംബവും

സണ്ണി (Sunny Leone) കോടികൾ മുടക്കി വാങ്ങിയ മുംബൈ ബാന്ദ്രയിലെ അപ്പാർട്മെന്റസിന്റെക്കുറിച്ചാണ് ഇപ്പോൾ വാർത്തകൾ വരുന്നത്.  ഈ വർഷം അതായത് 2021 മാർച്ച് 28നാണ് സണ്ണി ഫ്ലാറ്റ് രജിസ്റ്റർ ചെയ്തത് എന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്.  

അറ്റ്ലാന്റിസ് എന്ന കെട്ടിടത്തിലെ പന്ത്രണ്ടാം നിലയിലാണ് സണ്ണി പുതിയതായി വാങ്ങിയ ആഡംബര ഫ്ലാറ്റ്. 4,365 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള ഈ അപ്പാർട്മെന്റിന്റെ വില കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും.

സ്റ്റാമ്പ് ഡ്യൂട്ടിയായി സണ്ണി ചിലവിട്ടത് 48 ലക്ഷം രൂപയാണ്. ഇപ്പോൾ അതായത് ഏപ്രിൽ ഒന്ന് മുതൽ സ്റ്റാമ്പ് ഡ്യൂട്ടി മൂന്നിൽ നിന്നും അഞ്ചു ശതമാനമായി ഉയർന്നിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 16 കോടി രൂപയാണ് സണ്ണി ഈ ഫ്ലാറ്റ് സ്വന്തമാകാനായി ചെലവഴിച്ചത്. 

പക്ഷെ ഇതിനെക്കുറിച്ച് സണ്ണി ഒന്നും പറഞ്ഞിട്ടില്ല. എങ്കിലും രേഖകളുടെ അടിസ്ഥാനത്തിലാണ് വാർത്ത പുറത്തായിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News