സണ്ണി ലിയോണിന്‍റെ മെഴുക് പ്രതിമ!

ലോകത്താകെയും ഇന്ത്യയിലും വളരെ ആരാധകരുള്ള സണ്ണി ലിയോണിന്‍റെ മെഴുക് പ്രതിമ ഇന്ന് പ്രകാശനം ചെയ്തു. മാഡം തുസാഡ്സിന്‍റെ ഡല്‍ഹിയിലെ മ്യൂസിയത്തിലാണ് പ്രതിമയുള്ളത്.

Last Updated : Sep 19, 2018, 06:35 PM IST
സണ്ണി ലിയോണിന്‍റെ മെഴുക് പ്രതിമ!

ഡല്‍ഹി: ലോകത്താകെയും ഇന്ത്യയിലും വളരെ ആരാധകരുള്ള സണ്ണി ലിയോണിന്‍റെ മെഴുക് പ്രതിമ ഇന്ന് പ്രകാശനം ചെയ്തു. മാഡം തുസാഡ്സിന്‍റെ ഡല്‍ഹിയിലെ മ്യൂസിയത്തിലാണ് പ്രതിമയുള്ളത്.

ഇനി സണ്ണി ലിയോണിന്‍റെ മെഴുക് പ്രതിമ കാണണമെങ്കില്‍ ഡല്‍ഹി മാഡം തുസാഡ്സില്‍ പോയാല്‍ മതി. അമിതാഭ് ബച്ചനും, വിരാട് കോഹ്ലിക്കും, ഷാറൂഖ് ഖാനും, അനില്‍ കപൂറിനും മറ്റ് താരങ്ങള്‍ക്കും ശേഷം മാഡം തുസാഡ്സ് മെഴുക് മ്യൂസിയത്തില്‍ സ്വന്തം പ്രതിമ ലഭിക്കുന്ന താരമായി സണ്ണി ലിയോണ്‍.

 
 
 
 

 
 
 
 
 
 
 
 
 

#TUSSAUDSDELHI IS OFFICIALLY LIT WITH #SunnyAtTussauds

A post shared by Madame Tussauds Delhi (@madametussaudsdelhi) on

 

 

സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചടങ്ങിന്‍റെ സന്തോഷം പങ്കുവെച്ചു. ശില്‍പ്പത്തിനൊപ്പം പോസ് ചെയ്യുന്ന വീഡിയോയും ഇദ്ദേഹം ഷെയര്‍ ചെയ്തു. ഇന്ന് വളരെ പ്രത്യേകതയുള്ള ദിവസമാണിന്ന്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്. സണ്ണി ലിയോണിനെ ഓര്‍ത്ത് അഭിമാനിക്കുന്നു- ഡാനിയേല്‍ വെബ്ബര്‍ കുറിച്ചു.

തന്‍റെ പ്രതിമ ഒരുക്കുന്നതില്‍ മാഡം തുസാഡ്സിനുള്ള നന്ദി താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ന് തന്നെയാണ് സണ്ണി ലിയോണിന്‍റെ ജീവിത കഥ പറയുന്ന കരണ്‍ജിത്ത് കൗര്‍ വെബ് സീരിസിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ലോഞ്ചിംഗും നടക്കുന്നത്.
 

Trending News