സുശാന്ത് സിംഗിന്‍റെ മരണ൦: CBIഅന്വേഷണം ശിപാര്‍ശ ചെയ്ത് നിതീഷ് കുമാര്‍, ഭരണഘടന ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസ്‌...!!

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ്  രാജ്പുതിന്‍റെ  മരണത്തില്‍ സി.ബി.ഐ ( CBI) അന്വേഷണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ബീഹാര്‍ സര്‍ക്കാര്‍.

Last Updated : Aug 4, 2020, 07:44 PM IST
  • സുശാന്തിന്‍റെ മരണത്തില്‍ സി.ബി.ഐ ( CBI) അന്വേഷണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ബീഹാര്‍ സര്‍ക്കാര്‍
  • സുശാന്തിന്‍റെ ജീവന്‍ അപകടത്തിലാണെന്ന് താന്‍ നേരത്തെ മുംബൈ പോലീസിനെ അറിയിച്ചിരുന്നുവെന്ന് പിതാവ് കെ.കെ സിംഗ് പറഞ്ഞു
  • നിതീഷ് കുമാർ ഭരണഘടന വീണ്ടും വായിക്കണം
  • നിതീഷ് കുമാറിനോ, ബീഹാർ സർക്കാരിനോ അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല
സുശാന്ത് സിംഗിന്‍റെ മരണ൦:  CBIഅന്വേഷണം ശിപാര്‍ശ ചെയ്ത് നിതീഷ് കുമാര്‍,  ഭരണഘടന ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസ്‌...!!

പാറ്റ്‌ന: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ്  രാജ്പുതിന്‍റെ  മരണത്തില്‍ സി.ബി.ഐ ( CBI) അന്വേഷണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ബീഹാര്‍ സര്‍ക്കാര്‍.

സുശാന്തിന്‍റെ മരണത്തില്‍ ദുരൂഹത വ്യക്തമായതോടെ കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന്  പോലീസില്‍ നല്‍കിയ  പരാതിയെത്തുടര്‍ന്ന്  ബീഹാര്‍ പോലീസ് മുംബൈയില്‍ എത്തിയിരുന്നു. തുടര്‍ന്ന് നടന്ന സംഭവ വികാസങ്ങള്‍ കേസിന്‍റെ  ഗതി മാറ്റുന്നതായിരുന്നു.  കേസന്വേഷണവുമായി സഹകരിക്കാത്ത മഹാരാഷ്ട്ര  പോലീസിന്‍റെ സമീപനം ചോദ്യമുയര്‍ത്തിയിരുന്നു. 
 
തുടര്‍ന്നാണ്  കേസന്വേഷണം CBIയെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി സുശാന്തിന്‍റെ  പിതാവ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സമീപിക്കുന്നത്.  എന്നാല്‍ ഇതിനോടകം വിഷയം പ്രതിപക്ഷം  ഏറ്റെടുത്തിരുന്നു.   ഇതിനുപിന്നാലെയാണ് കേസ് സി.ബി.ഐയ്ക്ക് നല്‍കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്.

സുശാന്തിന്‍റെ  ജീവന്‍ അപകടത്തിലാണെന്ന് താന്‍ നേരത്തെ മുംബൈ പോലീസിനെ അറിയിച്ചിരുന്നുവെന്ന് പിതാവ് കെ.കെ സിംഗ് പറഞ്ഞു. എന്നാല്‍ അത്തരത്തിലൊരു പരാതി സുശാന്തിന്‍റെ  കുടുംബത്തില്‍ നിന്നുണ്ടായിട്ടില്ലെന്ന് മുംബൈ പോലീസ് അറിയിച്ചു.

അതേസമയം, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നീക്കത്തെ വിമര്‍ശിച്ച്  കോണ്‍ഗ്രസ്‌ വക്താവ്   രണ്‍ദീപ് സിംഗ്   സുര്‍ജേവാല  രംഗത്തെത്തി.  കേസന്വേഷണത്തില്‍  ബീഹാര്‍ പോലീസിന്‍റെ  ഇടപെടലിനെയും സുര്‍ജേവാല വിമര്‍ശിച്ചു. അന്വേഷണം മഹാരാഷ്ട്ര പോ ലീസിന്‍റെ  പരിധിയില്‍ത്തന്നെ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

നിതീഷ് കുമാർ ഭരണഘടന വീണ്ടും വായിക്കണം. നിതീഷ് കുമാറിനോ,  ബീഹാർ സർക്കാരിനോ അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല. ക്രമസമാധാന പാലനം സംസ്ഥാന സര്‍ക്കാരിന്‍റെ  ഉത്തരവാദിത്തമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ബീഹാര്‍ സര്‍ക്കാരിനും പോലീസിനും ബലമായി നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ല. അത്തരം നടപടി അരാജകത്വത്തിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു തുടക്കത്തില്‍ അനുമാനം. 

 സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും  ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും  സുശാന്തിന് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നെന്നും  ഇത് സുശാന്തിനെ ബാധിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകള്‍  പുറത്തു വന്നിരുന്നു. 

എന്നാല്‍,  തികച്ചും ആകസ്മികമായി ഈ കേസില്‍ ബിജെപി നേതാവും അഭിഭാഷകനുമായ സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയ ഇടപെടലും  സുശാന്തിന്‍റെ  പിതാവ് സമര്‍പ്പിച്ച   പരാതിയും  കേസിന്‍റെ  അന്വേഷണം മറ്റൊരു ദിശയിലേയ്ക്ക് നീക്കുകയാണ്. 

Trending News