Thamman S : സംഗീത സംവിധായകൻ എസ് തമൻ ഒരുക്കുന്ന "ഹൈദരാബാദ് ആന്തം" തയ്യാറായി; ഗാനം ഉടൻ പ്രേക്ഷകരിലേക്ക് എത്തും

ഹൈദരാബാദ് ഇ-പ്രിക്‌സിന്റെ ഉദ്ഘാടന പതിപ്പിനായി ആണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Feb 10, 2023, 12:04 PM IST
  • ഗാനം ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • ഹൈദരാബാദ് ഇ-പ്രിക്‌സിന്റെ ഉദ്ഘാടന പതിപ്പിനായി ആണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
  • 2023 ഗ്രീൻകോ ഹൈദരാബാദ് ഇ-പ്രിക്സ് ഇന്ത്യയിലുടനീളമുള്ള മോട്ടോർസ്‌പോർട്ട് ആരാധകർക്ക് വിരുന്ന് ഒരുക്കുവാൻ ഒരുങ്ങുകയാണ്.
  • അതിനാൽ തന്നെ അതിന്റെ ഉദ്ഘാടന പതിപ്പിനായി ഒരുക്കിയ ഈ ഗാനത്തിനായും പ്രേക്ഷകർ കാത്തിരിക്കുകയാണ്.
Thamman S : സംഗീത സംവിധായകൻ എസ് തമൻ ഒരുക്കുന്ന "ഹൈദരാബാദ് ആന്തം"  തയ്യാറായി; ഗാനം ഉടൻ പ്രേക്ഷകരിലേക്ക് എത്തും

പ്രമുഖ സംഗീത സംവിധായകൻ എസ് തമൻ  ഒരുക്കുന്ന "ഹൈദരാബാദ് ആന്തം" എന്ന ഗാനം പൂർത്തിയായി. ഗാനം ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹൈദരാബാദ് ഇ-പ്രിക്‌സിന്റെ ഉദ്ഘാടന പതിപ്പിനായി ആണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.  2023 ഗ്രീൻകോ ഹൈദരാബാദ് ഇ-പ്രിക്സ് ഇന്ത്യയിലുടനീളമുള്ള മോട്ടോർസ്‌പോർട്ട് ആരാധകർക്ക് വിരുന്ന് ഒരുക്കുവാൻ ഒരുങ്ങുകയാണ്. അതിനാൽ തന്നെ അതിന്റെ ഉദ്ഘാടന പതിപ്പിനായി ഒരുക്കിയ ഈ ഗാനത്തിനായും പ്രേക്ഷകർ കാത്തിരിക്കുകയാണ്.  

പരമ്പരാഗത ആലാപനത്തോടൊപ്പം ടെക്‌നോ ബീറ്റുകളും ഇഴചേർത്താണ് തമൻ ഗാനം തയ്യാറാക്കിയിരിക്കുന്നത്. രഘുറാം രചിച്ച വരികൾ ഗ്രീൻകോ ഹൈദരാബാദ് ഇ-പ്രിക്സിന്റെ പ്രാധാന്യം ചിത്രീകരിക്കുന്നവയാണ്. അദ്വിതീയ പ്രത്യുഷ, പല്ലപ്പൊതു രചിത, രായപ്രു സത്യ യാമിനി, ശ്രുതിക സമുദ്രള, പ്രണതി ലക്ഷ്മി, മേഘന സോണി, കോമണ്ഡൂരി പ്രജ്ഞ, നയനി സ്നിഗ്ധ ശർമ്മ എന്നിവരും ആലാപനത്തിന് ഒപ്പം ഉണ്ട്.

ALSO READ: Varisu OTT : വിജയിയുടെ വാരിസ് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

തമൻ സംഗീതസംവിധാനത്തിന് പുറമെ മെഗാ ഹീറോ സായ് ധരം തേജിന്റെ പ്രത്യേക വേഷവും ഗാനത്തിൽ അവതരിപ്പിക്കുന്നുണ്ട്. വിജയ് ചിത്രം വാരിസിന് വേണ്ടിയാണ് എസ് തമൻ അവസാനം സംഗീതം ഒരുക്കിയത്. അതിലെ വാ തലൈവ വാ എന്ന ഗാനത്തിന്റെ കോറസ് ആയിരുന്നു അദ്ദേഹം ഒരുക്കിയത്. പൊങ്കൽ റിലീസായി എത്തിയ ചിത്രം ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

ആമസോൺ പ്രൈം വീഡിയോയാണ് വിജയ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. വാരിസ് ഫെബ്രുവരി 22ന് ഒടിടിയിൽ സംപ്രേഷണം ചെയ്തു തുടങ്ങുമെന്ന് ഇന്ത്യൻ റിപ്പോർട്ട് ചെയ്യുന്നു. തമിഴിലും തെലുങ്കിലും ചിത്രീകരിച്ച വാരിസ് മലയാളം, കന്നഡ ഭാഷകളിലും ലഭ്യമാകും. സൺ നെറ്റ്വർക്കാണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം ഏപ്രിലോടെ സൺ ടിവിയിൽ ചിത്രം സംപ്രേഷണം ചെയ്തേക്കും.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. തെന്നിന്ത്യൻ താരം രശ്മിക മന്ദാനയാണ് വിജയിയുടെ നായകിയായി ചിത്രത്തിൽ എത്തിയിരിക്കുന്നത്. ശരത് കുമാറാണ് വിജയുടെ അച്ഛന്റെ വേഷത്തിലെത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

വിജയ് രാജേന്ദ്രന്‍ എന്ന ആപ്പ് ഡിസൈനറായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ഖുശ്ബു, യോഗി ബാബു, ജയസുധ, സംഗീതാ ക്രിഷ്, സംയുക്താ ഷണ്‍മുഖനാഥന്‍, നന്ദിനി റായ്, ഗണേഷ് വെങ്കട്ടരാമന്‍, ശ്രീമാന്‍, വി.ടി. ഗണേശന്‍, ജോണ്‍ വിജയ്, ഭരത് റെഡ്ഡി, സഞ്ജന എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

സംവിധായകനൊപ്പം ഹരി, അഹിഷോര്‍ സോളമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഡീഷണല്‍ തിരക്കഥ ഗാനരചയിതാവ് വിവേകാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില ​ഗാനങ്ങൾ എല്ലാ ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News