Thankam Movie Song : 'മയിലേ കുയിലേ'; ഭാവന സ്റ്റുഡിയോസിന്റെ തങ്കത്തിലെ റീൽ സോങ് പുറത്തുവിട്ടു

Thankam Movie Song : ബിജിബാൽ സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ജയപ്രകാശ് ശർമയാണ്.

Written by - Zee Malayalam News Desk | Last Updated : Jan 29, 2023, 06:38 PM IST
  • മയിലേ കുയിലേ എന്നാരംഭിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
  • ബിജിബാൽ സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ജയപ്രകാശ് ശർമയാണ്.
  • ഭദ്ര റിജിനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
  • ജനുവരി 26 തീയേറ്ററുകളിൽ എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.
Thankam Movie Song : 'മയിലേ കുയിലേ'; ഭാവന സ്റ്റുഡിയോസിന്റെ തങ്കത്തിലെ റീൽ സോങ് പുറത്തുവിട്ടു

ഭാവന സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രം തങ്കത്തിലെ റീൽ സോങ് പുറത്തുവിട്ടു. മയിലേ കുയിലേ എന്നാരംഭിക്കുന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ബിജിബാൽ സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ജയപ്രകാശ് ശർമയാണ്. ഭദ്ര റിജിനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജനുവരി 26 തീയേറ്ററുകളിൽ എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. നവാഗതനായ സഹീദ് അരാഫത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

ജോജിക്ക് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കിയ ചിത്രമാണ് തങ്കം. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തിയത്. ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തിയ ചിത്രമെന്ന പ്രത്യേകതയും  തങ്കത്തിനുണ്ട്.

ALSO READ: Thankam Movie Review: തങ്കത്തിൽ പൊതിഞ്ഞ സിനിമ; തങ്കം റിവ്യൂ

രണ്ടാം പകുതിയിൽ പൂർണമായും ഇൻവെസ്റ്റിഗേഷൻ രീതിയിലാണ് സിനിമ പോകുന്നത്. എന്നാൽ സാധാരണ കാണുന്ന ക്ലീഷെ ഇൻവെസ്റ്റിഗേഷനിൽ നിന്ന് വ്യത്യസ്തമായി കഥ മുന്നോട്ട് പോകുന്നുണ്ട്. സിനിമയുടെ അവസാനം കൊണ്ട് എത്തിയ രീതിയും പതിവ് ക്ലീഷേകളെ പൊളിച്ച് അടുക്കുന്നതായിരുന്നു.

പതിവ് പോലെ പ്രകടനങ്ങൾ കൊണ്ട് മിന്നിച്ചിരിക്കുകയാണ് അഭിനേതാക്കൾ. വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, അപർണ ബാലമുരളി തുടങ്ങിയവരുടെ പ്രകടനങ്ങൾ ഗംഭീരമാണ്. പുതുമുഖങ്ങളായി എത്തിയവരുടെ പ്രകടനങ്ങളും അതി ഗംഭീരമാണ്. ഒരു സസ്പെൻസ് ക്രൈം ത്രില്ലർ എന്ന ജോണറിനോട് 100% നീതി പുലർത്തിയാണ് ചിത്രം പോകുന്നത്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് പൂർണ സംതൃപ്തി കൂടി നൽകിക്കൊണ്ടാണ് തീയേറ്ററിൽ നിന്ന് പുറത്തേക്ക് വിടുന്നത്. ഗൗതം ശങ്കറിൻ്റെ സിനിമാട്ടോഗ്രഫിയും ബിജിബാലിൻ്റെ സംഗീതവും ഇഴുകി ചേർന്ന് ഗംഭീരമായി മാറുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News