Hate Post against Unni Mukundan goes viral: മതവും രാഷ്ട്രീയവും കൂട്ടികെട്ടി സിനിമ പ്രൊമോഷൻ നടത്തുന്ന മലയാളത്തിലെ ആദ്യ നടൻ, വൈറാലാകുന്ന കുറിപ്പ്

Unni Mukundan Viral News: എന്നിട്ടുമെന്തേ ജയ് ​ഗണേഷ് പരാജയപ്പെട്ടു?  ഇത് ഉണ്ണി മുകുന്ദന്റെ അതിബുദ്ധി;തനിക്കു നേരെ വന്ന സ്ത്രീപീ‍ഡന പരാതി വരെ ഒതുക്കി തീർത്ത് അതിന്റെ പേരിൽ കരിയറിൽ യാതൊരു വിധത്തിലുള്ള കോട്ടവും തട്ടാതെ ഇപ്പോഴും പടർന്നു പന്തലിക്കാൻ ഉണ്ണി മുകുന്ദന് സാധിക്കുന്നുവെങ്കിൽ ഈ മേഖലയിലുള്ള ഉണ്ണിയുടെ...

Written by - Zee Malayalam News Desk | Last Updated : Jun 1, 2024, 06:11 PM IST
  • സിനിമയിൽ മറ്റൊരു പോരയ്മയായി തോന്നിയത് ഇമ്മോഷണൽ സീൻ ഒന്നും കണക്റ്റ് ആയില്ല എന്നതാണ്.
  • കാലുകൾ തലർന്ന ഒരു വ്യക്തിയോട് തോന്നുന്ന ഒരു സഹതാപം ഗണേഷിനോട് കാഴ്ച്ചക്കാരിൽ ഉണ്ടാക്കിയെടുക്കുന്നതിൽ സംവിധായകൻ പരാജയപ്പെട്ടു.
Hate Post against Unni Mukundan goes viral: മതവും രാഷ്ട്രീയവും കൂട്ടികെട്ടി സിനിമ പ്രൊമോഷൻ നടത്തുന്ന മലയാളത്തിലെ ആദ്യ നടൻ, വൈറാലാകുന്ന കുറിപ്പ്

മലയാള സിനിമ ചരിത്രത്തിൽ ആരേയും ഞെട്ടിക്കുന്ന തരത്തിലുള്ളതാണ് ഉണ്ണിമുകുന്ദൻ എന്ന യുവ നടന്റെ സിനിമാ ജീവിതത്തിൽ ഉണ്ടായ ഉയർച്ച. എടുത്തു പറയാൻ തക്ക സിനിമ പാരമ്പര്യമൊന്നും തന്നെ ഇല്ലാതെ സിനിമാ ജീവിതത്തിലേക്കുള്ള തന്റെ പാത സ്വയം വെട്ടിയൊരുക്കിയാണ് ഉണ്ണി ഇന്നു കാണുന്ന നിലയിൽ എത്തിച്ചേർന്നത്. ഉയർച്ചയ്ക്ക് പിന്നാലെ നടനെ തേടി പലതരത്തിലുള്ള വിവാദങ്ങളും ഉയർന്നു വന്നു. എന്നാൽ തനിക്കു നേരെ വന്ന സ്ത്രീപീ‍ഡന പരാതി വരെ ഒതുക്കി തീർത്ത് അതിന്റെ പേരിൽ കരിയറിൽ യാതൊരു വിധത്തിലുള്ള കോട്ടവും തട്ടാതെ ഇപ്പോഴും പടർന്നു പന്തലിക്കാൻ ഉണ്ണി മുകുന്ദന് സാധിക്കുന്നുവെങ്കിൽ ഈ മേഖലയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം എത്രത്തോളം ഉണ്ടെന്നുള്ള കാര്യം ഊഹിക്കാവുന്നതേ ഉള്ളൂ. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ആശയത്തേയും പ്രത്യേക മതവിഭാ​ഗത്തിന്റെ വിശ്വസത്തേയും മുൻ നിർത്തിക്കൊണ്ടാണ് ഉണ്ണി മുകുന്ദൻ നില നിൽക്കാൻ ശ്രമിക്കുന്നതെന്ന വാദങ്ങളും ആരോപണങ്ങളും പലപ്പോഴും ഉയർന്ന് കേൾക്കാറുമുണ്ട്. 

ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ കുറിച്ച് ''ഇൻ ടു ദി സിനിമ'' എന്ന ചലച്ചിത്ര ​ഗ്രൂപ്പിൽ വന്ന ഒരു കുറിപ്പാണ് ചർച്ചയാകുന്നത്. മുസാഫിർ ആദം മുസ്തഫ എന്ന വ്യക്തി പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു വിഭാഗം വിശ്വാസികളേയും, ഒരു വിഭാഗം സംഘപരിവാർ രാഷ്ട്രീയക്കാരേയും കൈയ്യിൽ എടുത്താൽ, ഇവരെ തന്റെ ഹാർ‍് കോർ ഫാൻസ്‌ ആക്കിമാറ്റിയാൽ, തന്റെ ഏത് മോശം സിനിമയും സാമ്പത്തികമായി വിജയിപ്പിച്ചെടുക്കാം എന്ന ഒരു അതിബുദ്ധി ഉണ്ണി മുകുന്ദന്റെ തലയിൽ ഉദിച്ചിട്ടുണ്ടോ എന്നും,  മലയാളത്തിൽ ആദ്യമായാണ് ഒരു നടൻ, മതവും രാഷ്ട്രീയവും കൂട്ടികെട്ടി തന്റെ സിനിമയുടെ പ്രൊമോഷൻ നടത്തുന്ന മലയാളത്തിലെ ആദ്യ നടൻ ഉണ്ണിയാണ് എന്നിട്ടും ജയ് ​ഗണേഷ് പരാജയമായി പോയതിനെ കുറിച്ചും ഉള്ള കാര്യങ്ങളാണ് കുറിപ്പിൽ ഉള്ളത്.

ALSO READ:  ''12 വർഷം മുൻപ് കയ്യിൽ 1000 രൂപയുമായെത്തി, ഇന്ന്...'' പോസ്റ്റുമായി വിഘ്നേഷ് ശിവൻ 

കുറിപ്പിന്റെ പൂർണ്ണരൂപം

മേപ്പടിയാൻ, മാളികപ്പുറം സിനിമകളുടെ വിജയത്തിന് കാരണം അത് ഇവിടെയുള്ള സാധാരണക്കാരുടെ കഥ  പറയുന്നു എന്ന് മാത്രമല്ല, കാഴ്ച്ചക്കാരെ ഇമോഷണലി കണക്റ്റ് ചെയ്യുന്ന കുറേ സംഭവങ്ങൾ കൂട്ടിയിണക്കിയ ഒരു കഥ കൂടിയായിരുന്നു...  പക്ഷേ ഈ സിനിമകളുടെ വിജയം ഉണ്ണി മുകുന്ദൻ തെറ്റായാണ് നിലയിരുത്തിയത് എന്ന് തോന്നുന്നു. അല്ലെങ്കിൽ പിന്നെ എന്തിനാണ് ഒറ്റപ്പാലത്ത് നടന്ന ഗണേഷ്ഹോത്സവം പാരിപാടിയിൽ വെച്ച് ഉണ്ണി മുകുന്ദൻ തന്റെ പുതിയ സിനിമയായ “ജയ് ഗണേഷ്” ന്റെ പ്രഖ്യാപനം നടത്തിയത്.  ആ സ്റ്റേജിൽ തന്നെ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും റിലീസ് ചെയ്യ്തത് ? ?… 

എനിക്ക് തോന്നുന്നു മലയാളത്തിൽ ആദ്യമായാണ് ഒരു നടൻ, മതവും രാഷ്ട്രീയവും കൂട്ടികെട്ടി തന്റെ സിനിമയുടെ പ്രൊമോഷൻ നടത്തുന്നത്...
ഒരു വിഭാഗം വിശ്വാസികളേയും, ഒരു വിഭാഗം സംഘപരിവാർ രാഷ്ട്രീയക്കാരേയും കൈയ്യിൽ എടുത്താൽ, ഇവരെ തന്റെ hard core ഫാൻസ്‌ ആക്കിമാറ്റിയാൽ, തന്റെ ഏത് മോശം സിനിമയും സാമ്പത്തികമായി വിജയിപ്പിച്ചെടുക്കാം എന്ന ഒരു അതിബുദ്ധി ഉണ്ണി മുകുന്ദന്റെ തലയിൽ ഉദിച്ചിട്ടുണ്ടോ? ?... ഇന്ന് ഉണ്ണിമുകുന്ദന്റെ മോശം സിനിമകൾ വിമർശിക്കാൻ പറ്റാത്ത അവസ്ഥയാണ്, വിമർശിക്കുന്നവരുടെ പേര് നോക്കി സുടാപ്പി, കമ്മി പട്ടം ചാർത്തും, പാവം ഉണ്ണി മുകുന്ദന്റെ സിനിമ ഡീഗ്രേഡ് ചെയ്യുന്നു എന്ന് പറഞ്ഞു വേറെ ചിലർ കരച്ചിൽ തുടങ്ങും... ഇതാണ് സോഷ്യൽ മീഡിയയിലെ അവസ്ഥ...

എന്തായാലും ഉണ്ണിയുടെ പ്ലാൻ A പരാജയപ്പെട്ടു എന്ന് വേണം കരുതാൻ... ജയ് ഗണേഷ് വലിയ പരാജയമാണ് തിയേറ്ററിൽ ഉണ്ടായത്... മോശം അഭിപ്രായം കേട്ടതുകൊണ്ട് തിയേറ്ററിൽ നിന്ന് സിനിമ കണ്ടില്ല, അറിഞ്ഞു കൊണ്ട് കാശ് കളയാൻ തോന്നിയില്ല... സിനിമ മോശമാണെന് പലരും പറഞ്ഞത് സത്യസന്ധമായിട്ടാണ് എന്ന് OTT യിൽ സിനിമ കണ്ടപ്പോൾ മനസ്സിലായി.“ജയ് ഗണേഷ്” കണ്ടപ്പോൾ സിനിമ പരാജയപ്പെട്ടതിൽ അത്ഭുതമൊന്നും തോന്നിയില്ല. വളരെ വീക്കായ തിരക്കഥ, പലതും പലയിടത്തും പ്രേക്ഷകരുമായി കണക്ട് ആകുന്നില്ല എന്നത് മറ്റൊരു പ്രശ്നം. ഒരു Investigative Thriller ആണങ്കിലും ആ ത്രില്ലെർ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകനോ നായകനോ സാധിച്ചില്ല. 

സിനിമയിൽ മറ്റൊരു പോരയ്മയായി തോന്നിയത്  ഇമ്മോഷണൽ സീൻ ഒന്നും കണക്റ്റ് ആയില്ല എന്നതാണ്. കാലുകൾ തലർന്ന ഒരു വ്യക്തിയോട് തോന്നുന്ന ഒരു സഹതാപം ഗണേഷിനോട് കാഴ്ച്ചക്കാരിൽ ഉണ്ടാക്കിയെടുക്കുന്നതിൽ സംവിധായകൻ പരാജയപ്പെട്ടു. പിന്നെ നായകൻ climax സീനിൽ നടത്തുന്ന investigation, cracking down the links ഒന്നും മനസ്സിലായില്ല....ചുരുക്കത്തിൽ “ജയ് ഗണേഷ്” പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം തിരക്കഥാകൃത്തിനും സംവിധായകനും മാത്രമാണ്. 

ഇന്നത്തെ സോഷ്യൽ മീഡിയ കാലത്ത് സിനിമ നല്ലതാണങ്കിൽ മാത്രേ സിനിമ വിജയിക്കൂ, സിനിമ മോശമാണങ്കിൽ എത്ര പ്രൊമോഷൻ നടത്തിയാലും സിനിമ പരാജയപ്പെടും, അതിന്റെ ഉദാഹരണമാണ് ദുൽക്കറിന്റെ KOK. വലിയ സാമ്പത്തിക നക്ഷ്ട്ടമാണ് സിനിമ ഉണ്ടാക്കിയത്. നടിയെ ആക്രമിച്ച കേസിന് ശേഷം റിലീസ് ചെയ്ത ദിലീപിന്റെ “രാമലീല” വലിയ വിജയമായപ്പോൾ അതിന് ശേഷമിറങ്ങിയ ദിലീപ് സിനിമകൾ ഒക്കെ പരാജയപ്പെടാൻ കാരണം അത് മോശം സിനിമകൾ ആയതുകൊണ്ടാണ്. Jack & Daniel, കേശു ഈ വീടിന്റെ നാഥൻ, വോയിസ്‌ ഓഫ് സത്യനാഥൻ ഇതൊന്നും സ്വബോധത്തോടെ കണ്ട് തീർക്കാൻ പറ്റാത്ത സിനിമകളാണ്. ചുരുക്കത്തിൽ “ജയ് ഗണേഷ്” പരാജയപ്പെട്ടത് ഡീഗ്രേഡിങ് കൊണ്ടല്ല, ഒട്ടും engaging അല്ലാത്ത ഒരു thriller സിനിമ ആയതുകൊണ്ടാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News