The Spolis: ആരോരുമില്ലാതെ സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്നവരുടെ കഥ "ദി സ്പോയിൽസ്"

The Spoils Movie: ആഫിയയും മാളവിയും ഇവരുടെ വിശപ്പിന്റെയും അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ചിത്രമാണ് മഞ്ചിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്നത്. 

Last Updated : Mar 2, 2024, 05:07 PM IST
  • ഒരു ട്രാൻസെൻഡർ വുമൺ ആദ്യമായി മലയാളത്തിൽ നായികയാകുന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
  • ഇതിനോടൊപ്പം തന്നെ സുനിൽ ജി ചെറുകടവ് എഴുതി സിബു സുകുമാരൻ സംഗീതം നൽകിയ എഡിജിപി ശ്രീജിത്ത് ഐപിഎസ് സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധ നേടി.
The Spolis: ആരോരുമില്ലാതെ സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്നവരുടെ കഥ "ദി സ്പോയിൽസ്"

1995 ൽ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ നടന്ന ഒരു സംഭവത്തെ പ്രമേയമാക്കി സമകാലിക പ്രസ്സക്തിയുള്ള ഒരു കഥയുടെ ദൃശ്ശ്യ വിഷ്കാരമാണ് "ദി സ്പോയിൽസ്" ആരോരുമില്ലാതെ സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്ന ഒരുപാട് പേരുടെ ജീവിത കഥകൾ നമ്മളെല്ലാവരും കാണുന്നതാണ്. അങ്ങനെ ഒരു കഥാപാത്രമാണ് പത്മരാജൻ. അയാളുടെ ജീവിതത്തിലേക്ക് രണ്ടു മാലാഖ കുഞ്ഞുങ്ങൾ കടന്നു വരുന്നു. ആഫിയയും മാളവിയും ഇവരുടെ വിശപ്പിന്റെയും അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ചിത്രമാണ് മഞ്ചിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്നത്. 

കഴിഞ്ഞദിവസം ചിത്രത്തിന്റെ ട്രെയിലർ  പുറത്തുവന്നു. മാർച്ച് 1 വെള്ളിയാഴ്ച കേരളത്തിലെ പ്രമുഖ തീയേറ്ററുകളിൽ പ്രദർശനം തുടങ്ങുന്നു പത്മരാജനായി എം  എ റഹിം, മാളവികയായി പ്രീതി ക്രിസ്ത്യാനാ പോൾ, അഞ്ജലി അമീർ ആഫിയയും ആകുന്നു. ഒരു ട്രാൻസെൻഡർ വുമൺ ആദ്യമായി മലയാളത്തിൽ നായികയാകുന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഇതിനോടൊപ്പം തന്നെ സുനിൽ ജി ചെറുകടവ് എഴുതി സിബു സുകുമാരൻ സംഗീതം നൽകിയ എഡിജിപി ശ്രീജിത്ത് ഐപിഎസ് സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധ നേടി. 

ALSO READ: ഫ്രൈഡേ ഫിലിംഹൗസും കെ.ആർ.ജി.സ്റ്റുഡിയോയും നിർമ്മാണത്തിനും വിതരണത്തിനുമായി ഒന്നിക്കുന്നു

മാർബെൻ സ്റ്റുഡിയോയുടെ ബാനറിൽ എം എ റഹിം നിർമ്മിക്കുന്ന ചിത്രം ആര്യ ആദി ഇന്റർനാഷണൽ മൂവീസ് തിയറ്ററുകളിൽ എത്തിക്കുന്നു. സതീഷ് കതിർവേൽ ഛായാഗ്രഹണവും  ബിജിലേഷ് കെ വി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോൾ വിനോദ് കടക്കൽ. കോ റൈറ്റർ അനന്തു ശിവൻ. ഒരുപാട് പുതുമുഖങ്ങൾ ചിത്രത്തിലെ അഭിനയിച്ചിരിക്കുന്നു. തിരുവനന്തപുത്ത് ആയിരുന്നു ചിത്രം മുഴുവനും ചിത്രീകരിച്ചത്ത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News