Tiger Nageswara Rao: കടുവ വേട്ട തുടങ്ങി; ടൈഗര്‍ നാഗേശ്വര റാവുവിന്‍റെ ട്രെയിലര്‍ എത്തി

Tiger Nageswara Rao Trailer: ഒക്ടോബര്‍ 20-ന് ടൈഗർ നാഗേശ്വര റാവു ലോകമെമ്പാടും റിലീസ് ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Oct 3, 2023, 05:35 PM IST
  • രവി തേജയുടെ കരിയറിലെ തന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്.
  • ചിത്രം ആഗോളതലത്തില്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.
  • നേരത്തെ പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും സൂപ്പര്‍ ഹിറ്റ്‌ ആയിരുന്നു.
Tiger Nageswara Rao: കടുവ വേട്ട തുടങ്ങി; ടൈഗര്‍ നാഗേശ്വര റാവുവിന്‍റെ ട്രെയിലര്‍ എത്തി

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മാസ് മഹാരാജ രവി തേജയുടെ ടൈഗര്‍ നാഗേശ്വര റാവു എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മുംബൈയിൽ നടന്ന ഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ട്രെയിലർ പുറത്തിറക്കിയത്. നേരത്തെ പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും സൂപ്പര്‍ ഹിറ്റ്‌ ആയതോടെ ടൈഗറില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ പതിന്മടങ്ങു വര്‍ദ്ധിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 20-ന് ദസറ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

ടൈഗർ അരങ്ങുവാഴുന്ന മോസ്റ്റ് വാണ്ടഡ് കള്ളന്മാരുടെ താവളമായ സ്റ്റുവർട്ട്‌പുരത്തേക്ക് കാഴ്ചക്കാരെ കൂട്ടികൊണ്ട് പോകും വിധത്തിലാണ് ട്രെയിലർ രൂപകല്പന ചെയ്തിരിക്കുന്നത്. സ്റ്റുവർട്ട് പുരത്തെ പേരുകേട്ട കള്ളനായ നാഗേശ്വര റാവു, അധികാരമോവും, സ്ത്രീകളോടുള്ള ആസക്തിയും, പണത്തോട് കൊതിയുമുള്ള ഒരു പക്കാ ആന്റി-ഹീറോയാണ്. ആരെയെങ്കിലും തല്ലുകയോ എന്തെങ്കിലും കൊള്ളയടിക്കുകയോ ചെയ്യുന്നതിനു മുമ്പ് മുന്നറിയിപ്പ് നൽകുന്ന ശീലവും ടൈഗറിനുണ്ട്. ഇങ്ങനെ സ്റ്റുവർട്ട്പുരത്തെ കിരീടമില്ലാത്ത രാജാവായി വാണ നാഗേശ്വര റാവുവിന്റെ കഥ ഒരു ഘട്ടത്തിൽ തന്റെ അറസ്റ്റോടെ അവസാനിച്ചു എന്നു കരുതുമെങ്കിലും, ടൈഗർ നാഗേശ്വര റാവുവിന്റെ കഥയുടെ ആരംഭമായിരുന്നു അത്. ടൈഗർ നാഗേശ്വര റാവുവിന്റെ രക്തരൂക്ഷിതമായ വേട്ടയാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ തുടർന്നു കാണാൻ സാധിക്കുക. മാസ് മഹാരാജ രവി തേജ ടൈറ്റിൽ റോളിൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

ALSO READ: ബോക്സ് ഓഫീസ് തൂക്കിയടി; വെറും 4 ദിവസം കൊണ്ട് കണ്ണൂർ സ്ക്വാഡ് നേടിയത്

വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ നാഗേശ്വര റാവു നിര്‍മ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്. നിര്‍മ്മാണക്കമ്പനിയുടെ മുന്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഒരുങ്ങുന്ന ചിത്രമായതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്. 

നിര്‍മ്മാതാവിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെ മികച്ച രീതിയിലാണ് ചിത്രം സംവിധായകന്‍ ഒരുക്കുന്നത്. രവി തേജയുടെ കരിയറിലെ തന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമാണിത്. ആഗോളതലത്തില്‍ ആകര്‍ഷണീയമായ കഥയും കഥാപശ്ചാത്തലവുമായതിനാല്‍ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മതി ISC-യും സംഗീതസംവിധാനം ജി.വി. പ്രകാശ് കുമാറും നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്‌. 

അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ്, സുദേവ് നായർ, നാസർ, ഹരീഷ് പെരടി തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി ISC. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News