ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു. ഇന്ത്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ നിർമിക്കുന്ന ചിത്രമാണ് നരിവേട്ട.
കുട്ടനാട്, ചങ്ങനാശേരി, കോട്ടയം ഭാഗങ്ങളിലായാണ് ആദ്യഘട്ട ചിത്രീകരണം പൂർത്തിയാക്കിയത്. എൻ.എം ബാദ്ഷയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും സുരാജ് വെഞ്ഞാറമൂടുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ: റൊമാന്‍റിക് മെലഡിയുമായി മെജോ ജോസഫ്; 'ഓശാന'യിലെ ഗാനം പുറത്തിറക്കി
നിരവധി സാമൂഹ്യ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന ഈ ചിത്രം വിശാലമായ ക്യാൻവാസിലാണ് അവതരിപ്പിക്കുന്നത്. വ്യക്തി ജീവിതത്തിലും ഔദ്യോഗികജീവിതത്തിലും ഏറെ പ്രതിബദ്ധതയുള്ള വർഗീസ് എന്ന ഒരു പോലീസ് കോൺസ്റ്റബിളിൻ്റെ ജീവിതത്തിലെ സംഘർഷങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
പ്രിയംവദാ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ.എം ബാദുഷ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം- ജെയ്ക്ക് ബിജോയ്സ്. ഛായാഗ്രഹണം- വിജയ്. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.
ALSO READ: ഡബ്സിയുടെ പാട്ടും ദുൽഖറിന്റെ ഡാൻസും; ലുലു മാളിനെ ആവേശക്കടലാക്കി ദുൽഖർ സൽമാൻ
കലാസംവിധാനം- ബാവ. മേക്കപ്പ്- അമൽ. കോസ്റ്റ്യൂം ഡിസൈൻ- അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ. പ്രൊജക്റ്റ് ഡിസൈനർ- ഷെമി. പ്രൊഡക്ഷൻ മാനേജേഴ്സ്- റിയാസ് പട്ടാമ്പി, വിനയ് ചന്ദ്രൻ. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- സക്കീർ ഹുസൈൻ. പ്രൊഡക്ഷൻ കൺട്രോളർ- ജിനു പി.കെ. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ- ശ്രീരാജ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.