Trailer: സ്പന്ദനം കണക്കിലല്ലെടാ സാറേ, കയ്യൂക്കിലാ!!

ഇന്ന് രാവിലെ ഒൻപതു മണിയ്ക്കാണ് യൂട്യൂബിലൂടെ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. 

Last Updated : Mar 30, 2019, 02:03 PM IST
 Trailer: സ്പന്ദനം കണക്കിലല്ലെടാ സാറേ, കയ്യൂക്കിലാ!!

ലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട സിനിമകളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചലച്ചിത്രമാണ് ഭദ്രന്‍ സംവിധാനം ചെയ്ത 'സ്ഫടികം'. 

മുട്ടനാടിന്‍റെ ചങ്കിലെ ചോര കുടിക്കുന്ന ആട് തോമയും, ചാക്കോ മാഷും, കുറ്റിക്കാടന്‍ അച്ചന്‍റെ 'ഉലക്ക'യും, തുളസിയുമെല്ലാം ആളുകള്‍ക്ക് ഇന്നും മന:പാഠമാണ്. 

സ്ഫടികത്തിന് രണ്ടാം ഭാഗം അണിയറയില്‍ തയാറാകുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. 

''സ്ഫടികം ഇരുമ്പന്‍ 2'' എന്ന പേരിൽ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതായി സംവിധായകന്‍ ബിജു ജെ കട്ടക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന് അനുമതി കൊടുത്തിട്ടില്ലെന്നായിരുന്നു ഭദ്രന്‍റെ മറുപടി.

എന്നാല്‍, വിവാദങ്ങള്‍ക്ക് നടുവിലും ചിത്രം പുറത്തിറക്കാന്‍ തയാറെടുക്കുകയാണ് സംവിധായകന്‍ ബിജു. ഇതിന് മുന്നോടിയായി ചിത്രത്തിന്‍റെ ആദ്യ ടീസർ പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍.

ഇന്ന് രാവിലെ ഒൻപതു മണിയ്ക്കാണ് യൂട്യൂബിലൂടെ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. സ്ഫടികം ഒന്നാം ഭാഗത്തിലെ ''ഭൂഗോളത്തിന്‍റെ ഓരോ സ്പന്ദനവും കണക്കിലാണ്'' എന്ന ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആ ഡയലോഗിന് മറുപടി നല്‍കിക്കൊണ്ടാണ് ടീസര്‍ ആരംഭിക്കുന്നത്. ''സ്പന്ദനം കണക്കിലല്ലെടാ സാറേ, കയ്യൂക്കിലാ'' എന്നാണ് രണ്ടാം ഭാഗത്തിലെ ഡയലോഗ്. 

ആട് തോമ എന്ന കഥാപാത്രത്തിന്‍റെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. 

സ്ഫടികത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായി ബോളിവുഡ് സുന്ദരി സണ്ണി ലിയോണി പ്രത്യക്ഷപ്പെടുമെന്നും വാര്‍ത്തകളുണ്ട്. 

ഐ പി എസ് ഉദ്യോഗസ്ഥയായി സണ്ണി ലിയോണ്‍ വേഷമിടുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് മലയാളത്തിലെ ഒരു യുവ സൂപ്പർ താരമാണെന്നും  സംവിധായകൻ വ്യക്തമാക്കിയിരുന്നു.

Trending News