Unni Mukudan : "എനിക്ക് മുഴുവൻ പ്രതിഫലവും ലഭിച്ചു, ഉണ്ണി ഒരു തികഞ്ഞ പ്രൊഫഷണലായിരുന്നു"; വിവാദത്തിൽ പ്രതികരിച്ച് ഷാൻ റഹ്മാൻ

Actor Bala Unni Mukundan Controversy : പാട്ടുകളെല്ലാം കൈമാറുന്നതിന് മുമ്പ് തന്നെ മുഴുവൻ പ്രതിഫലവും തന്നുവെന്നും ഷാൻ റഹ്മാൻ പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Dec 10, 2022, 02:59 PM IST
  • തനിക്ക് മുഴുവൻ പ്രതിഫലവും ലഭിച്ചുവെന്നും സുഹൃത്തായിരുന്നിട്ട് പോലും ഉണ്ണി മുകുന്ദൻ പ്രൊഫഷണലായി ആണ് ഇടപെട്ടത് എന്നാണ് ഷാൻ റഹ്‌മാൻ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പിൽ പറഞ്ഞത്.
  • പാട്ടുകളെല്ലാം കൈമാറുന്നതിന് മുമ്പ് തന്നെ മുഴുവൻ പ്രതിഫലവും തന്നുവെന്നും ഷാൻ റഹ്മാൻ പറഞ്ഞു.
  • ഉണ്ണി മുകുന്ദൻ ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു നടൻ ബാല രംഗത്ത് എത്തിയത്.
Unni Mukudan : "എനിക്ക് മുഴുവൻ പ്രതിഫലവും ലഭിച്ചു, ഉണ്ണി ഒരു തികഞ്ഞ പ്രൊഫഷണലായിരുന്നു"; വിവാദത്തിൽ പ്രതികരിച്ച് ഷാൻ റഹ്മാൻ

ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തെ തുടർന്ന് ഉണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് സം​ഗീത സംവിധായകൻ ഷാൻ റഹ്മാൻ. തനിക്ക് മുഴുവൻ പ്രതിഫലവും ലഭിച്ചുവെന്നും സുഹൃത്തായിരുന്നിട്ട് പോലും  ഉണ്ണി മുകുന്ദൻ പ്രൊഫഷണലായി ആണ് ഇടപെട്ടത് എന്നാണ് ഷാൻ റഹ്‌മാൻ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പിൽ പറഞ്ഞത്. പാട്ടുകളെല്ലാം കൈമാറുന്നതിന് മുമ്പ് തന്നെ മുഴുവൻ പ്രതിഫലവും തന്നുവെന്നും ഷാൻ റഹ്മാൻ പറഞ്ഞു. ഉണ്ണി മുകുന്ദൻ ചിത്രത്തിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും പ്രതിഫലം നൽകിയില്ലെന്ന്  ആരോപിച്ചായിരുന്നു നടൻ ബാല രംഗത്ത് എത്തിയത്.

ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന് പ്രവർത്തിച്ചതിന്റെ പ്രതിഫലം ലഭിച്ചോയെന്ന് ചോദിച്ച് നിരവധി ഫോൺ കോളുകൾ ലഭിച്ചുവെന്നും അതിനാലാണ് ഇത് പറയുന്നതെന്നും ഷാൻ റഹ്‌മാൻ വ്യക്തമാക്കി. സംഗീത സംവിധാനം നടത്തിയ സെക്ഷനുകൾ എല്ലാം തന്നെ വളരെ രസകരം ആയിരുന്നുവെന്നും അനൂപ്, വിപിൻ, വിനോദേട്ടൻ തുടങ്ങി എല്ലാവരും പ്രൊഫഷണലായി ആണ് ഇടപ്പെട്ടതെന്നും ഷാൻ റഹ്‌മാൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്.

ALSO READ: Unni Mukundan Controversy: ബാലക്ക് പണം നൽകി; ബാങ്ക് രേഖകൾ പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ

സംഭവത്തിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദനും രംഗത്ത് എത്തിയിരുന്നു. ബാലക്ക് പണം നൽകിയെന്ന് കൊച്ചിയിൽ നടത്തിയ പ്രസ് മീറ്റിൽ ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. തെളിവായി ബാങ്ക് രേഖകളും ഉണ്ണി മുകുന്ദൻ പരസ്യപ്പെടുത്തി. 20 ദിവസം ചിത്രത്തിൽ ജോലിചെയ്തതിനd രണ്ട് ലക്ഷം രൂപ പ്രതിഫലമായി നൽകി. ഒരു ദിവസത്തിന് 10,000 രൂപ എന്നായിരുന്നു കണക്ക്. ട്രോളുകൾ കാെണ്ട് ഹിറ്റായി എന്നത് കാെണ്ട് കൂടുതൽ പണം നൽകാൻ കഴിയില്ലെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. 

പണം ലഭിക്കാതെ ആരും സിനിമയിൽ ജോലി ചെയ്തിട്ടില്ല. താൻ പറഞ്ഞതിന്റെ പേരിലാണ് സംവിധായകന് എതിർപ്പുണ്ടായിട്ടും സിനിമയിലേക്ക് ബാലയെ തിരഞ്ഞെടുത്തത്. ഡബ്ബിങ് പൂർത്തിയാകാത്തതിനാൽ മിമിക്രി താരങ്ങളെ ഉപയോഗിച്ച് ബാലയ്ക്കു വേണ്ടി മൂന്ന് സീനുകൾ ഡബ്ബ് ചെയ്യേണ്ടി വന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ബാലയുടെ ഒരു ചിത്രത്തിൽ താൻ പ്രതിഫലം ഇല്ലാതെ അഭിനയിച്ചുവെന്നും ബാലയുടെ രണ്ടാം വിവാഹത്തിൽ പങ്കെടുത്തത് താൻ മാത്രമായിരുന്നു എന്നും ഉണ്ണിമുകുന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News