Unni Mukundan : "സിനിമയുടെ സന്തോഷത്തിനിടയിൽ ഇതൊരു ആവശ്യമില്ലാത്ത വിവാദം"; ഉണ്ണി മുകുന്ദൻ വിവാദത്തിൽ പ്രതികരണവുമായി മിഥുൻ രമേശ്

Unni Mukundan Controversy Latest Updates : തനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചുവെന്നും മറ്റു ടെക്‌നിഷ്യൻസിനും അവരുടെ പ്രതിഫലങ്ങൾ കൊടുത്തതായി ആണ് അറിവെന്നുമാണ് ചിത്രത്തിൻറെ സംവിധായകൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 9, 2022, 12:55 PM IST
  • ഇതൊരു ആവശ്യമില്ലാത്ത വിവാദമായി പോയി എന്നാണ് ചിത്രത്തിൻറെ അനൂപ് പന്തളം സംഭവത്തിൽ പ്രതികരിച്ച് കൊണ്ട് പങ്കുവെച്ച ഫേസ്‌ബുക്ക് കുറിപ്പിന്റെ കമന്റായി മിഥുൻ രമേശ് പറഞ്ഞത്.
  • ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിനും അതിന് പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു നടൻ ബാല രംഗത്ത് എത്തിയത്.
  • തനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചുവെന്നും മറ്റു ടെക്‌നിഷ്യൻസിനും അവരുടെ പ്രതിഫലങ്ങൾ കൊടുത്തതായി ആണ് അറിവെന്നുമാണ് ചിത്രത്തിൻറെ സംവിധായകൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
Unni Mukundan : "സിനിമയുടെ സന്തോഷത്തിനിടയിൽ ഇതൊരു ആവശ്യമില്ലാത്ത വിവാദം"; ഉണ്ണി മുകുന്ദൻ വിവാദത്തിൽ പ്രതികരണവുമായി മിഥുൻ രമേശ്

ഉണ്ണി മുകുന്ദൻ നിർമ്മിച്ച ഷെഫീക്കിന്റെ സന്തോഷം  സിനിമയുടെ അണിയറ പ്രവർത്തകർക്ക് പ്രതിഫലം നൽകിയില്ലെന്ന നടൻ ബാലയുടെ ആരോപണത്തിൽ പ്രതികരിച്ച് നടൻ മിഥുൻ രമേശ് രംഗത്തെത്തി. ഇതൊരു ആവശ്യമില്ലാത്ത വിവാദമായി പോയി എന്നാണ് ചിത്രത്തിൻറെ അനൂപ് പന്തളം സംഭവത്തിൽ പ്രതികരിച്ച് കൊണ്ട് പങ്കുവെച്ച ഫേസ്‌ബുക്ക് കുറിപ്പിന്റെ കമന്റായി  മിഥുൻ രമേശ് പറഞ്ഞത്. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിനും അതിന് പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർക്കും പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു നടൻ ബാല രംഗത്ത് എത്തിയത്.

"നമ്മളെല്ലാരും ഒന്നിച്ചു ഒരു നല്ല സിനിമ വന്നതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോൾ ഇത് ഒരു ആവശ്യമില്ലാത്ത വിവാദമായി പോയി," എന്നാണ് സംഭവത്തിൽ പ്രതികരിച്ച് കൊണ്ട് മിഥുൻ രമേശ് കമെന്റ് ചെയ്തത്. സിനിമയിലെ സംവിധായകൻ  അനൂപ് പന്തളത്തിനും പ്രതിഫലം നല്കിയിരുന്നുവെന്ന് ആരോപണം ഉണ്ടായിരുന്നു.  തനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചുവെന്നും മറ്റു ടെക്‌നിഷ്യൻസിനും അവരുടെ പ്രതിഫലങ്ങൾ കൊടുത്തതായി ആണ് അറിവെന്നുമാണ് ചിത്രത്തിൻറെ സംവിധായകൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

ALSO READ: Actor Bala : 'ബാലയ്ക്ക് രണ്ട് ലക്ഷം രൂപ നൽകി'; ആരോപണം തള്ളി ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ അണിയറ പ്രവർത്തകർ

അനൂപ് പന്തളത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പ് 

നടൻ ബാല ഒരു ഓൺലൈൻ ചാനലിന് നടത്തിയ സംഭാഷണത്തിൽ എന്റെ പേരുൾപ്പെട്ടതുകൊണ്ടാണ് ഈ വിശദീകരണം. 

ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി. മറ്റു ടെക്‌നിഷ്യൻസിനും അവരുടെ പ്രതിഫലങ്ങൾ കൊടുത്തതായി ആണ് എന്റെ അറിവിൽ.

അദ്ദേഹത്തെ ഈ സിനിമയിൽ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയിൽ നല്ലൊരു കഥാപാത്രമാണ് ബാലക്ക്. അദ്ദേഹമത് നന്നായി ചെയുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതിൽ സന്തോഷം. സിനിമ നന്നായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കുകയും ഇപ്പോൾ വിജയം നേടിയ സന്തോഷത്തിലും ആണ്‌ ഞങ്ങൾ ഈ സമയത്ത്‌ ഇത്തരം വിഷയങ്ങളിൽ എന്റെ പേര്‌ വലിച്ചിഴക്കുന്നതിൽ വിഷമമുണ്ട്‌. 

സ്നേഹപൂർവ്വം 
അനൂപ്‌ പന്തളം

ഉണ്ണി മുകുന്ദൻ സംഭവത്തിൽ ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാൽ സംഭവത്തിൽ പ്രതികരിച്ച് ചിത്രത്തിൻറെ ലൈൻ പ്രൊഡ്യൂസർ  വിനോദ് മംഗലത്ത് രംഗത്തെത്തിയിരുന്നു. ബാല പ്രതിഫലം വേണ്ടെന്ന് പറഞ്ഞിട്ടും രണ്ട് ലക്ഷം രൂപ നൽകിയെന്ന് വിനോദ് മംഗലത്ത് മനോരമ ഓൺലൈനോട് പറഞ്ഞു. ചിത്രം വിജയമായതിനെ തുടർന്ന് കൂടുതൽ ലാഭം ലഭിച്ചതുകൊണ്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടാകുന്നതെന്ന് വിനോദ് അറിയിച്ചു.  

ഉണ്ണി തന്റെ സഹോദരനാണെന്നും പ്രതിഫലം ഒന്നും വേണ്ടയെന്നുമായിരുന്നു ബാല തന്നോട് പറഞ്ഞത്. എന്നാൽ ചിത്രത്തിന്റെ ഡബ്ബിങ്ങിന് ശേഷം ബാലയ്ക്ക് രണ്ട് ലക്ഷം രൂപ അയച്ചു കൊടുത്തുയെന്ന് വിനോദ്  മംഗലത്ത് പറഞ്ഞു. കൂടാതെ ചിത്രത്തിൽ പ്രവർത്തിച്ച ഒരാൾക്ക് പോലും പ്രതിഫലം നൽകാതിരുന്നിട്ടില്ലയെന്ന് വിനോദ് കൂട്ടിച്ചേർക്കുകയും ചെയ്തു. തനിക്ക് പ്രതിഫലം ലഭിച്ചില്ലെങ്കിലും പാവപ്പെട്ടവരായ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഉണ്ണി മുകുന്ദൻ പണം നൽകണമെന്നാണ് ബാല ഒരു ഓൺലൈൻ മാധ്യമത്തിലൂടെ ആവശ്യപ്പെട്ടത്.

ഉണ്ണി മുകുന്ദൻ തന്നെ കേന്ദ്ര കഥാപാത്രമായി എത്തിയ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രം നവംബർ 25 നാണ് തീയേറ്ററുകളിൽ എത്തിയത്. തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടാനും ചിത്രത്തിന് കഴിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് നടൻ ബാല ഈ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഒരു ഗൾഫ്ക്കാരൻ നാട്ടിലേക്ക് വരുന്നതും  പിന്നെ അവന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്‍നങ്ങളും അവന്റെ പ്രണയവും ഒക്കെയാണ് ചിത്രത്തിൻറെ പ്രമേയം. നവാ​ഗതനായ അനൂപ് പന്തളമാണ് സിനിമ സംവിധാനം ചെയ്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News