അയ്യോ പ്രണയമോ? അഭിനയത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം വെളിപ്പെടുത്തി ഉര്‍വശി

മലയാള സിനിമയിലും  തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരേപോലെ  തിളങ്ങി നിൽക്കുന്ന താരമാണ് ഉർവശി.  മലയാളത്തിന്‍റെ  മുന്‍നിര നായികമാരില്‍ ഒഴിച്ചുകൂടാനാകാത്ത പേരാണ് ഉര്‍വശി.

Written by - Zee Hindustan Malayalam Desk | Last Updated : Jul 29, 2021, 07:40 PM IST
  • ക്യാമറയ്ക്ക് മുന്‍പില്‍ കൂളായി അഭിനയിക്കുന്ന ഉര്‍വശി അഭിനയത്തില്‍ തനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ആരാധകരുമായി പങ്കുവയ്ക്കുകയാണ്.
  • പ്രണയ സീനുകളില്‍ അഭിനയിക്കുക തന്നെ സംബന്ധിച്ചിടത്തോളം ഏറെ വിഷമം പിടിച്ച കാര്യമായിരുന്നു എന്നാണ് ഉര്‍വശി പറയുന്നത്
അയ്യോ പ്രണയമോ?  അഭിനയത്തില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം വെളിപ്പെടുത്തി ഉര്‍വശി

മലയാള സിനിമയിലും  തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരേപോലെ  തിളങ്ങി നിൽക്കുന്ന താരമാണ് ഉർവശി.  മലയാളത്തിന്‍റെ  മുന്‍നിര നായികമാരില്‍ ഒഴിച്ചുകൂടാനാകാത്ത പേരാണ് ഉര്‍വശി.

എന്നാല്‍, ക്യാമറയ്ക്ക് മുന്‍പില്‍  കൂളായി അഭിനയിക്കുന്ന ഉര്‍വശി (Urvashi)   അഭിനയത്തില്‍ തനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ആരാധകരുമായി പങ്കുവയ്ക്കുകയാണ്.     

 പ്രണയ സീനുകളില്‍ അഭിനയിക്കുക തന്നെ സംബന്ധിച്ചിടത്തോളം ഏറെ വിഷമം പിടിച്ച കാര്യമായിരുന്നു എന്നാണ് ഉര്‍വശി പറയുന്നത്.  "എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു  പ്രണയ സീനുകളില്‍ അഭിനയിക്കുക എന്നത്. അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് പറഞ്ഞ് തരും, തല  താഴ്ത്തി ഒന്ന് ചിരിച്ച് നില്‍ക്കണം എന്ന്. ഇതാണ് നാണം എന്ന്...  എന്‍റെ  ഏത് സിനിമയെടുത്ത് നോക്കിയാലും കാണാം ഇത്. എനിക്ക് അത്രയെ അറിയുമായിരുന്നുള്ളൂ",  ഉര്‍വശി പറഞ്ഞു.
 
തനിക്ക് പൊതുവെ പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍  താല്‍പ്പര്യമില്ലായെന്നും  എല്ലാ സംവിധായകര്‍ക്കും ഇതറിയാമെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. വെങ്കലം സിനിമ കണ്ടാല്‍ അത് കൂടുതല്‍ വ്യക്തമാകുമെന്നും ഉര്‍വശി പറഞ്ഞു.

Also Read: National Award നല്‍കാതിരിക്കാന്‍ അവര്‍ പറഞ്ഞത് വിചിത്രമായ കാരണങ്ങള്‍, തുറന്നടിച്ച്‌ ഉര്‍വശി

ബാലതാരമായി സിനിമയിൽ എത്തിയ ഉർവശി  ഏറെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.  13ാം  വയസില്‍  നായികയായി ചുവട് വച്ച ഉര്‍വശി ഇന്നും  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. മലയാളത്തിലും  തെന്നിന്ത്യൻ സിനിമയിലും ഇന്നും  സജീവമാണ് ഉര്‍വശി.

Also Read: Nayanthara film Netrikann trailer: അന്ധയായ ദൃക്‌സാക്ഷിയായി നയന്‍താര, വില്ലനായി അജ്‍മല്‍, ആരാധകരെ അമ്പരപ്പിച്ച് 'നെട്രികണ്‍' ട്രെയിലര്‍ എത്തി

1978ൽ തന്‍റെ  എട്ടാം വയസിലാണ്  ഉര്‍വശി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്‌. വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലൂടെയായിരുന്നു  ഉർവശി മലയാള  സിനിമയിലേയ്ക്ക്  ചുവടുവച്ചത്. അന്നാദ്യമായി ക്യമറയ്ക്ക്ആ മുന്നിലെത്തിയ ആ മൂന്നാം ക്ലാസുകാരി ഡയറക്ടർ  ആക്ഷന്‍ പറഞ്ഞപ്പോൾ ബോധം കെട്ട് നിലത്തുവീണു....!! അതായിരുന്നു ഉര്‍വശിയുടെ അഭിനയ ജീവിതത്തിന്‍റെ തുടക്കം.

പിന്നീടങ്ങോട്ട് എണ്ണമറ്റ സിനിമകള്‍, കഥാപാത്രങ്ങള്‍...  ആദ്യ സിനിമ മുതല്‍ ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളെയും  മലയാള സിനിമാ പ്രേമികള്‍  നെഞ്ചോട് ചേര്‍ക്കുകയായിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

More Stories

Trending News