Vela Movie Celebration: വമ്പൻ കുതിപ്പുമായി "വേല"; വിജയം മമ്മൂട്ടിക്കൊപ്പം ആഘോഷിച്ച്‌ അണിയറപ്രവർത്തകർ

Vela Movie success: മമ്മൂട്ടിയുടെ ടർബോ ലൊക്കേഷനിൽ വെച്ച് കേക്ക് മുറിച്ച് മധുരം പങ്കിട്ടുകൊണ്ടായിരുന്നു ആഘോഷം. 

Written by - Zee Malayalam News Desk | Last Updated : Nov 15, 2023, 07:50 PM IST
  • ഷെയിൻ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ എന്നിവരാണ് വേലയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
  • ഓരോ കഥാപാത്രങ്ങളുടെയും ഗംഭീര അഭിനയ പ്രകടനങ്ങളും സാം സി എസ്സ് ഒരുക്കിയ ഗംഭീര മ്യൂസികും വേലയെ കൂടുതൽ മികച്ചതാക്കുന്നു.
Vela Movie Celebration: വമ്പൻ കുതിപ്പുമായി "വേല"; വിജയം മമ്മൂട്ടിക്കൊപ്പം ആഘോഷിച്ച്‌ അണിയറപ്രവർത്തകർ

മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അതരിപ്പിച്ച "വേല" രണ്ടാം വാരത്തിലും കേരളത്തിനകത്തും വിദേശത്തും മികച്ച പ്രേക്ഷക അഭിപ്രായങ്ങളുമായി  തീയേറ്ററിൽ വമ്പൻ കുതിപ്പു നടത്തുകയാണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ വിജയാഘോഷം നായകൻ മമ്മൂട്ടിക്കൊപ്പം തന്നെ ആഘോഷിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ ടർബോ ലൊക്കേഷനിൽ വെച്ച് കേക്ക് മുറിച്ച് മധുരം പങ്കിട്ടുകൊണ്ടായിരുന്നു ആഘോഷം. 

വേലയുടെ സംവിധായകനായ ശ്യാം ശശി, തിരക്കഥാകൃത്ത് എം.സജാസ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ  സിദ്ധാർഥ് ഭരതൻ,ചിത്രത്തിന്റെ പ്രൊഡ്യൂസർ എസ്. ജോർജ് ഒപ്പം ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകരും ആ​ഘോഷത്തിൽ പങ്കുചേർന്നു. സിൻ സിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ്. ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. സിനിമയുടെ വിജയത്തിൽ  മമ്മൂട്ടിയും അണിയറപ്രവർത്തകരെ അഭിനന്ദിച്ചു.  

ഷെയിൻ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ എന്നിവരാണ് വേലയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഓരോ കഥാപാത്രങ്ങളുടെയും ഗംഭീര അഭിനയ പ്രകടനങ്ങളും സാം സി എസ്സ് ഒരുക്കിയ ഗംഭീര മ്യൂസികും വേലയെ കൂടുതൽ മികച്ചതാക്കുന്നു. ടി സീരീസാണ് വേലയുടെ ഓഡിയോ റൈറ്റ്സ് കരസ്ഥമാക്കിയത്. ലിബർ ഡേഡ് ഫിലിംസ്, മ്യൂസിക് : സാം സി എസ് , സൗണ്ട് ഡിസൈൻ വിക്കി,കിഷൻ, ഫൈനൽ മിക്സിങ്: എം ആർ രാജാകൃഷ്ണൻ, 

ALSO READ: പുതുമയാർന്ന ക്യാമ്പസ് ചിത്രം; "താൾ"ന്റെ പ്രീ ലോഞ്ച് ഇവന്റും ഓഡിയോ റിലീസും നടന്നു

കലാ സംവിധാനം : ബിനോയ്‌ തലക്കുളത്തൂർ, വേലയുടെ ചിത്രസംയോജനം : മഹേഷ്‌ ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിംഗ് , പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ : വസ്ത്രാലങ്കാരം :ധന്യ ബാലകൃഷ്‍ണൻ, കൊറിയോഗ്രാഫി: കുമാർ ശാന്തി, ഫിനാൻസ് കൺട്രോളർ: അഗ്നിവേശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : എബി ബെന്നി, ഔസേപ്പച്ചൻ, ലിജു നടേരി ,

പ്രൊഡക്ഷൻ മാനേജർ : മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്‌റ്റേർസ് : തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് : അഭിലാഷ് പി ബി, അദിത്ത് എച്ച് പ്രസാദ്, ഷിനോസ് , മേക്കപ്പ് : അമൽ ചന്ദ്രൻ,സംഘട്ടനം : പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ് : ടൂണി ജോൺ ,സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി : ഓൾഡ് മംഗ്‌സ്, പി ആർ ഒ: പ്രതീഷ് ശേഖർ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News