Vendhu Thanindhathu Kaadu : ഗൗതം മേനോൻ - ചിമ്പു ചിത്രം വെന്ത് തനിന്തത് കാടിന്റെ ട്രെയ്‌ലർ എത്തി; ഒപ്പം നീരജ് മാധവും

ചിത്രത്തിൻറെ ആദ്യ ഭാഗമാണ് ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബർ 15 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും.   

Written by - Zee Malayalam News Desk | Last Updated : Sep 3, 2022, 01:13 PM IST
  • ചിമ്പു എന്ന സിലമ്പരസനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
  • രണ്ട് ഭാഗങ്ങളിലായി ആണ് ചിത്രം എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • ചിത്രത്തിൻറെ ആദ്യ ഭാഗമാണ് ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബർ 15 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും.
Vendhu Thanindhathu Kaadu :  ഗൗതം മേനോൻ - ചിമ്പു ചിത്രം വെന്ത് തനിന്തത് കാടിന്റെ ട്രെയ്‌ലർ എത്തി; ഒപ്പം നീരജ് മാധവും

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം വെന്ത് തനിന്തത് കാടിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ചിമ്പു എന്ന സിലമ്പരസനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.  രണ്ട് ഭാഗങ്ങളിലായി ആണ് ചിത്രം എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻറെ ആദ്യ ഭാഗമാണ് ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബർ 15 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ ഒരു സാധാരണക്കാരനിൽ നിന്ന് ഗ്യാങ്സ്റ്ററായി മാറുന്ന കഥാപാത്രമായി ആണ് ചിമ്പു എത്തുന്നതെന്നാണ് സൂചന. ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

അതേസമയം ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതായി റിപ്പോർട്ടുകൾ. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോസാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്. വൻതുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് സൂചന. ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിക്കുന്നത് എആർ റഹ്‌മാനാണ്. ചിത്രത്തിലെ 'മറക്കുമാ നെഞ്ചം' എന്ന ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. വൻ പ്രേക്ഷകാ ശ്രദ്ധയാണ് ഈ ഗാനത്തിന് ലഭിച്ചത്.

ALSO READ: ഗൗതം മേനോൻ വീണ്ടും മലയാളത്തിൽ; അനുരാഗത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

റൂറല്‍ ഡ്രാമ-ത്രില്ലര്‍ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് വെന്ത് തനിന്തത് കാട്. ചിത്രത്തിൽ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിൻറെ പേരും പ്രഖ്യാപിച്ച സമയം മുതൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാരതിയാറുടെ അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍ എന്ന കവിതയിൽ നിന്ന് ചിത്രത്തിന് ഗൗതം മേനോൻ പേര് നൽകിയത്.  ചിത്രത്തിൻറെ വിതറാം ഏറ്റെടുത്തിരിക്കുന്നത് ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസാണ്.

പ്രൊഡക്ഷൻ ഡിസൈനർ - രാജീവൻ, എഡിറ്റർ - ആന്റണി,വരികൾ - താമരൈ, അഡീഷണൽ വോക്കൽ - രക്ഷിത സുരേഷ്, ദീപ്തി സുരേഷ്, നൃത്തസംവിധാനം - ബൃന്ദ, സ്റ്റൈലിംഗും വസ്ത്രാലങ്കാരവും - ഉത്തരാ മേനോൻ, ആക്ഷൻ ഡയറക്ടർമാർ - ലീ വിറ്റേക്കർ, യാനിക്ക് ബെൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - അശ്വിൻകുമാർ, കളറിസ്റ്റ് - ജി ബാലാജി, സൗണ്ട് ഡിസൈൻ - സുരൻ ജി, എസ് അളഗിയക്കൂത്തൻ, ശബ്ദമിശ്രണം - സുരൻ ജി, ഡയലോഗ് റെക്കോർഡിസ്റ്റ് - ഹഫീസ് 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News