മുതിര്‍ന്ന ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂര്‍ അന്തരിച്ചു. അമിതാഭ് ബച്ചനാണ് ഇക്കാര്യം തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്.
'അവന്‍ പോയി! ഋഷി കപൂര്‍ മരിച്ചു. ഞാന്‍ തകര്‍ന്നിരിക്കുകയാണ്.' -അമിതാഭ് ബച്ചന്‍ കുറിച്ചു. ഏറെ നാളുകളായി ക്യാന്‍സറിന് ചികിത്സയിലായിരുന്ന ഋഷി കപൂറിന് 67 വയസായിരുന്നു.
മുംബൈയിലെ സര്‍ എച്ച് എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ചില ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2018ല്‍ രോഗബാധിതനായ ഋഷി കപൂര്‍ ഒരു വര്‍ഷത്തോളം ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്നു. 2019 സെപ്റ്റംബറിലാണ് അദ്ദേഹവും ഭാര്യയും ഇന്ത്യയില്‍ മടങ്ങിയെത്തിയത്.
ജസ്നയെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയോ?
ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു!
അന്തരിച്ച ചലച്ചിത്ര താരം രാജ് കപൂറിന്‍റെ മകനാണ് ഋഷി കപൂര്‍. 1973ല്‍ പുറത്തിറങ്ങിയ ബോബി ചിത്രത്തിലൂടെയായിരുന്നു ഋഷിയുടെ സിനിമാ അരങ്ങേറ്റം. ശ്രീ 420, മേരാ നാം ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാല താരമായി അഭിനയിച്ചിട്ടുണ്ട്.
ഹിറ്റ് ചലച്ചിത്രങ്ങളായ അമര്‍ അക്ബര്‍ അന്തോണി, ലൈല മജ്നു, റഫൂ ചക്കര്‍, സര്‍ഗം, കാര്‍സ്, ബോല്‍ രാധാ ബോല്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.