Actress Leelavathi Passed Away: ഏതാണ്ട് അറുന്നൂറിലേറെ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഭക്ത പ്രഹ്ലാദ, മംഗല്യ യോഗ, ഭക്ത കുംബാര, മന മെച്ചിദ മഡദി എന്നീ സിനിമകളിലെ വേഷങ്ങൾ ശ്രദ്ധ നേടിയിരുന്നു.

ബെംഗളൂരു: മുതിർന്ന കന്നഡ നടി ലീലാവതി അന്തരിച്ചു. 85 വയസായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിലായിരുന്നു ജനനം. കന്നഡയ്ക്ക് പുറമെ തമിഴ്, തെലുങ്ക്, സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ലീലാവതി ചെയ്തിട്ടുണ്ട്.
Also Read: നടി ലക്ഷ്മിക സജീവൻ അന്തരിച്ചു
ഏതാണ്ട് അറുന്നൂറിലേറെ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഭക്ത പ്രഹ്ലാദ, മംഗല്യ യോഗ, ഭക്ത കുംബാര, മന മെച്ചിദ മഡദി എന്നീ സിനിമകളിലെ വേഷങ്ങൾ ശ്രദ്ധ നേടിയിരുന്നു. തന്റെ പതിനാറാമത്തെ വയസ്സിൽ അഭിനയ രംഗത്തെത്തിയ ലീലാവതി ഡോ. രാജ്കുമാർ, ശിവാജി ഗണേശൻ, ജെമിനി ഗണേശൻ, എൻ.ടി. രാമറാവു, എം.ജി. രാമചന്ദ്രൻ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. നദി നിലവിൽ മകനോടൊപ്പം നെലമംഗലയിലായിരുന്നു താമസം. നടിയുസി വിയോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.