പ്രമുഖ ഹിന്ദി സിനിമാ നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഇദ്ദേഹത്തിന് രണ്ടാഴ്ച്ച മുമ്പാണ് അർബുദം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: Lakshmika Sajeevan: നടി ലക്ഷ്മിക സജീവൻ അന്തരിച്ചു
അഞ്ച് പതിറ്റാണ്ട് നീണ്ടു നിന്ന സിനിമാ ജീവിതത്തിൽ ഏഴ് ഭാഷകളിലായി ഇരുന്നൂറ്റിയൻപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിൽ സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട് കട്ടി പതംഗ്, മേരാ നാം ജോക്കർ, പർവരീഷ്, ദോ ഔർ ദോ പാഞ്ച്, ഹാഥി മേരെ സാഥി, ജുദായി, ദാദാഗിരി, കാരവന്, ബ്രഹ്മചാരി എന്നിവ അതിൽ പെടുന്നു.
Also Read: 500 വർഷങ്ങൾക്ക് ശേഷം കുൽദീപക രാജയോഗം; പുതുവർഷത്തിൽ ഈ 3 രാശിക്കാർ പൊളിക്കും!
അദ്ദേഹത്തിൻറെ യഥാർത്ഥ പേര് നയീം സയീദ് എന്നായിരുന്നു. നടനും ഗായകനുമായ മെഹ്മൂദ് അലിയാണ് ഇദ്ദേഹത്തിന് ജൂനിയർ അലി എന്ന പേര് നൽകിയത്. 1967 ൽ പുറത്തിറങ്ങിയ നൗനിഹാൽ എന്ന ചിത്രത്തിലൂടെ ബാല താരമായാണ് സിനിമയിലേക്ക് വന്നത്. 250 ഓളം സിനിമകളിൽ അഭിനയിച്ചതിനു പുറമേ നിരവധി മറാഠി സിനിമകൾ നിർമിക്കുകയും സംവിധായകനുമായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അസുഖ വിവരം അറിഞ്ഞതിനെ തുടർന്ന് നടന്മാരായ ജിതേന്ദ്ര, ജോണി ലിവർ തുടങ്ങിയവർ വസതിയിലെത്തി മഹ്മൂദിനെ കണ്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.