ചെന്നൈ: ഉയിർ, ഉലകം ഈ പേരുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലാണ്. വിഘ്നേഷ് ശിവൻ-നയൻതാര ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് ഉയിരും ഉലകവും. വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവർക്കും കുഞ്ഞുണ്ടായത്. വിക്കിയുടെയും നയൻസിന്റെയും വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് ഇരട്ടക്കുട്ടികൾ ജനിക്കുന്നത്. അന്ന് വാടക ഗര്‍ഭപാത്രത്തിലൂടെ ഉണ്ടായ കുട്ടികളെക്കുറിച്ച് ഏറെ വിവാദം ഉണ്ടായിരുന്നു. എന്നാല്‍ തമിഴ്നാട് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ഇവർ നേരത്തെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും വാടകഗർഭപാത്രത്തിലൂടെ കുഞ്ഞുങ്ങൾ ജനിച്ചതിൽ നിയമപരമായി യാതൊരു പ്രശ്നവുമില്ലെന്ന് കണ്ടെത്തിയിരുന്നു.
കുട്ടികളുമൊന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നുണ്ടെങ്കിലും ഇരുവരും മക്കളുടെ മുഖം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടില്ല. അടുത്തിടെ മുംബൈ വിമാനത്താവളത്തിൽ മക്കളുമൊത്ത് എത്തിയ ഇവരുടെ ചിത്രങ്ങൾ മാധ്യമങ്ങൾ പകർത്തിയെങ്കിലും കുഞ്ഞുങ്ങളുടെ മുഖം നയൻതാരയും വിഘ്നേഷും മറച്ചിരുന്നു. ഇപ്പോഴിതാ ഇരട്ടക്കുട്ടികളുടെ ഔദ്യോഗിക പേരുകൾ പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുകയാണ് വിഘ്നേഷ് ശിവൻ.
'രുദ്രോനീൽ എൻ ശിവൻ' എന്നാണ് ഉയിർ എന്ന കുട്ടിയുടെ പേര്. ഉലകം 'ദൈവിക് എൻ ശിവനും'. കുട്ടികളുടെ പേരിന്റെ കൂടെയുള്ള 'എൻ' എന്ന അക്ഷരം ലോകത്തിലെ ഏറ്റവും നല്ല അമ്മയെ സൂചിപ്പിക്കുന്നു, 'നയൻതാര' എന്നാണ് വിഘ്നേഷ് ശിവൻ കുറിച്ചത്. കുഞ്ഞുങ്ങൾക്കൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. കുട്ടികളുടെ മുഖം ചെറിയ രീതിയിൽ കാണാൻ സാധിക്കുന്ന ചിത്രമാണ് വിഘ്നേഷ് പങ്കുവെച്ചിരിക്കുന്നത്.
ഏതായാലും സോഷ്യൽ മീഡിയയിൽ ഇവരുടെ ചിത്രങ്ങളും കുട്ടികളുടെ പേരും വൈറലായിക്കഴിഞ്ഞു. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ രണ്ടര ലക്ഷത്തിനടുത്ത് ആളുകളാണ് അത് ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി കമന്റുകളും പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...