Leo: കുതിപ്പ് തുടർന്ന് ലിയോ; കേരളത്തിൽ 50 കോടിയും കടന്ന് ദളപതി ചിത്രം

Leo Kerala Collection: വിക്രം സിനിമയുടെ കേരള ലൈഫ് ടൈം കളക്ഷൻ ലിയോ മറികടന്നു.  

Written by - Zee Malayalam News Desk | Last Updated : Oct 28, 2023, 02:41 PM IST
  • ആഗോള തലത്തിൽ 461 കോടി രൂപയിലധികം ലിയോ നേടി.
  • ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമ്മിച്ചത്.
  • ഗോകുലം മൂവീസിനായിരുന്നു കേരളത്തിലെ വിതരണാവകാശം.
Leo: കുതിപ്പ് തുടർന്ന് ലിയോ; കേരളത്തിൽ 50 കോടിയും കടന്ന് ദളപതി ചിത്രം

കേരളത്തിൽ തരംഗം സൃഷ്ടിച്ച് വിജയ് ചിത്രം ലിയോ കുതിപ്പ് തുടരുന്നു. ചിത്രം കേരളത്തിൽ 50 കോടി ക്ലബിൽ എത്തിയിരിക്കുന്നു എന്നാണ് പുതിയ ബോക്‌സ് ഓഫീസ് റിപ്പോർട്ട്. കമൽഹാസൻ കേന്ദ്രകഥാപാത്രത്തിലെത്തിയ വിക്രത്തിന്റെ കേരള ലൈഫ്‌ടൈം കളക്ഷൻ ആണ് ലിയോ മറികടന്നിരിക്കുന്നത്. കേരളത്തിൽ ഏറ്റവും വേഗത്തിൽ 50 കോടി നേടുന്ന ആദ്യ ചിത്രമായും ലിയോ മാറി.

11 ദിവസം കൊണ്ട് 50 കോടി നേടിയ കെജിഎഫ് 2 വിന്റെ റെക്കോർഡ് ആണ് 'ലിയോ' കേരളത്തിൽ മറികടന്നത്. അതേസമയം ആഗോള കളക്ഷനിൽ ചിത്രം 500 കോടിയിലേക്ക് അടുക്കുകയാണ്. 461 കോടി രൂപയിലധികം ചിത്രം ഇതിനോടകം നേടിയതായി നിർമാതാക്കൾ അറിയിച്ചിരുന്നു. തമിഴ്‌നാട്ടിൽനിന്ന് 135 കോടി ഇതുവരെ വാരിക്കഴിഞ്ഞു. 

ALSO READ: മഞ്ഞപ്പടയ്ക്കായി പാത്തുവിന്റെ ലൈവ് കമന്ററി; ഹർഷാവരങ്ങളോടെ കല്യാണിയെ വരവേറ്റ് ആരാധകർ

കേരളത്തിൽനിന്ന് 50 കോടി, ആന്ധ്രപ്രദേശ് 30 കോടി, കർണാടക 31 കോടി, റെസ്റ്റ് ഓഫ് ഇന്ത്യ 18 കോടി, ഓവർസീസ് 200 കോടി എന്നിങ്ങനെയാണ് കണക്കുകൾ. കേരളത്തിലെ ബോക്‌സ്ഓഫിസിലും റെക്കോർഡ് നേട്ടമാണ് ലിയോ നേടിയത്. ആദ്യ ദിനം 12 കോടി ഗ്രോസ് കളലക്ഷൻ നേടിയ ചിത്രം മറ്റെല്ലാ അന്യഭാഷ സിനിമകളുടെയും ഇതുവരെയുള്ള റെക്കോർഡുകൾ ലിയോ തകർത്തെറിഞ്ഞു. 

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമ്മിച്ചത്. ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ട്‌നർ. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ്, എഡിറ്റിങ്: ഫിലോമിൻ രാജ്. 

ചിത്രത്തിൽ മലയാളി താരം മാത്യു തോമസ് വിജയുടെ മകനായി ലിയോയിൽ എത്തുമ്പോൾ മഡോണ സെബാസ്റ്റ്യൻ വിജയ്യ്‌ക്കൊപ്പം ഒരു ശ്രദ്ധേയ കഥാപാത്രത്തിലെത്തുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News