ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ഉണ്ണി മുകുന്ദൻ-ഹനീഫ് അദെനി ചിത്രം 'മാർക്കോ' ഡിസംബർ 20ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സ് തന്നെയാണ് വിതരണത്തിന് എത്തിക്കുന്നത്.
ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ ബുക്കിഗിൽ 1,30,000ന് മുകളിലാണ് ഇന്ററസ്റ്റ് വന്നിരിക്കുന്നത്. സ്പീക്കർ ഷംസീറാണ് ആദ്യ ടിക്കറ്റ് ബുക്ക് ചെയ്തത്. ബുക്കിംഗ് ഓപ്പൺ ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ഫാസ്റ്റ് ഫില്ലിങ്ങാവുകയാണ്. ഐഎംഡിബിയിൽ ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് ചിത്രം.
മലയാളത്തിൽ നിരവധി ആക്ഷൻ സിനിമകൾ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് വയലൻസിന് പ്രാധാന്യം നൽകി ഒരു മാസ്സീവ്-വയലൻസ് ചിത്രം എത്തുന്നത്. വയലൻസ് എലമെന്റ് കൂടുതലുള്ളതിനാൽ സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. 'മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം' എന്നാണ് അണിയറ പ്രവർത്തകർ മാർക്കോയെ വിശേഷിപ്പിക്കുന്നത്.
ALSO READ: 'മാർപാപ്പ' വിഡിയോ ഗാനം പുറത്തിറങ്ങി; പ്രതീക്ഷകൾ വാനോളം, ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' എത്തുന്നു
ഹനീഫ് അദേനിയുടെ ‘മിഖായേൽ’ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച 'മാർക്കോ ജൂനിയർ' എന്ന വില്ലൻ കഥാപാത്രത്തെ ഫോക്കസ് ചെയ്തൊരുങ്ങുന്ന സ്പിൻ ഓഫാണിത്. വില്ലനെയും വില്ലന്റെ ചെയ്തികളെയും ഹൈലൈറ്റ് ചെയ്ത് എത്തുന്ന ഈ ചിത്രത്തിന്റെ ആക്ഷൻ കോറിയോഗ്രഫി ചെയ്തിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സണാണ്.
100 ദിവസം നിണ്ടുനിന്ന ചിത്രീകരണത്തിൽ 60 ദിവസവും ആക്ഷൻ രംഗങ്ങളാണ് ചിത്രീകരിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഉണ്ണി മുകുന്ദന്റെ കരിയറിറിലെ ബിഗ് ബജറ്റ് ചിത്രമാണ് മാർക്കോ. ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജുമാനാ ഷെരീഫ്. ഗാനരചന: വിനായക് ശശികുമാർ. ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്. ചിത്രസംയോജനം: ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. കലാസംവിധാനം: സുനിൽ ദാസ്. മേക്കപ്പ്: സുധി സുരേന്ദ്രൻ. കോസ്റ്റ്യൂം ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബിനു മണമ്പൂർ. ഓഡിയോഗ്രഫി: എം.ആർ. രാജകൃഷ്ണൻ. പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ ടെൻ ജി മീഡിയ. സൗണ്ട് ഡിസൈൻ: കിഷൻ. വി എഫ് എക്സ്: 3 ഡോർസ്. സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.