വിമാനം ഓഡിയോ ലോഞ്ച് കൊച്ചിയില്‍, വീഡിയോ കാണാം

നവാഗതനായ പ്രദീപ് എം.നായര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'വിമാന'ത്തിന്‍റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. ഐ.എം.എ ഹൗസിലായിരുന്നു ചടങ്ങ്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ചലച്ചിത്രമേഖലയിലെ പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. 

Last Updated : Dec 7, 2017, 10:48 AM IST
വിമാനം ഓഡിയോ ലോഞ്ച് കൊച്ചിയില്‍, വീഡിയോ കാണാം

നവാഗതനായ പ്രദീപ് എം.നായര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'വിമാന'ത്തിന്‍റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. ഐ.എം.എ ഹൗസിലായിരുന്നു ചടങ്ങ്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ചലച്ചിത്രമേഖലയിലെ പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. 

ചിത്രത്തിന് ഗാനങ്ങളൊരുക്കുന്നത് ഗോപി സുന്ദറാണ്. റഫീഖ് അഹമ്മദിന്‍റെതാണ് വരികള്‍. 

വിമാനത്തിന്‍റെ ടീസറിനെ മികച്ച പ്രതികരണമാണ് ലഭിച്ചത്. പുതുമുഖം ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക.സ്വന്തമായി വിമാനം നിര്‍മ്മിച്ച തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. സജി നിര്‍മ്മിച്ച വിമാനം പൃഥ്വിരാജ് ആകാശത്ത് പറത്തുന്ന രംഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയിയിട്ടുണ്ട്. 

മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അലന്‍സിയര്‍, സുധീര്‍ കരമന, പി.ബാലചന്ദ്രന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.

Trending News