Sun Transit: സൂര്യൻ കന്നി രാശിയിലേക്ക്; തുലാം മുതൽ മീനം വരെയുള്ള രാശിക്കാർക്ക് എങ്ങനെ?

2024 സെപ്റ്റംബർ 17 ചൊവ്വാഴ്ച രാത്രി 11:17 ന് സൂര്യൻ ചിങ്ങം രാശിയിൽ നിന്ന് കന്നി രാശിയിലേക്ക് പ്രവേശിക്കും. ഇത് തുലാം മുതൽ മീനം വരെയുള്ള രാശിക്കാരെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം...

 

1 /7

തുലാം: തുലാം രാശിക്കാർക്ക് ഈ കാലയളവിൽ വരുമാനത്തേക്കാൾ കൂടുതൽ ചെലവഴിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകാം. വിദൂര യാത്രകൾക്കുള്ള ചെലവ് വർദ്ധിച്ചേക്കാം. മത്സരങ്ങളിൽ വിജയമുണ്ടാകും. ശത്രുക്കളെ തോൽപ്പിക്കും. കണ്ണിന്റെ പ്രശ്നങ്ങൾ കാരണം സമ്മർദ്ദം ഉണ്ടാകാം. സർക്കാർ സംവിധാനങ്ങളിൽ നിന്ന് തടസ്സമുണ്ടാകാം. പൂർവ്വിക സ്വത്തിനെച്ചൊല്ലി തർക്കമുണ്ടാകാനുള്ള സാധ്യതയുണ്ട്.  

2 /7

വൃശ്ചികം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ് വികസിക്കും. അതിലൂടെ സാമ്പത്തിക നേട്ടങ്ങളുമുണ്ടാകും. സ്ഥാനക്കയറ്റത്തിന്റെ കാര്യത്തിൽ തടസം നേരിട്ടേക്കാം. പിതാവിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട സമ്മർദ്ദം ഉണ്ടാകാം. ഓഹരി വിപണിയിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും.  

3 /7

ധനു: കഠിനാധ്വാനം ആവശ്യമായി വരും. സർക്കാർ സംവിധാനങ്ങളിൽ നിന്നുള്ള ലാഭമുണ്ടാകും. ഹൃദ്രോഗ പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് ബുദ്ധിമുട്ട് നേരിടാം. അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകാം. വീടിന്റെയും വാഹനത്തിന്റെയും ചെലവുകൾ വർദ്ധിച്ചേക്കാം.. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട തർക്കം കാരണം സമ്മർദ്ദമുണ്ടാകാം.  

4 /7

മകരം: സ്പോർട്സ് മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് സമയം നല്ലതാണ്. കഠിനാധ്വാനം ചെയ്താലും ചിലപ്പോൾ ഫലം കുറവായിരിക്കും. ആരോഗ്യം പ്രശ്നങ്ങൾ ജോലികളിൽ തടസ്സമുണ്ടാക്കും. സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടി സമയമോ പണമോ ചെലവഴിച്ചേക്കാം. പിതാവിന്റെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കുക.  

5 /7

കുംഭം: കുടുംബ ജോലികളുമായി ബന്ധപ്പെട്ട് ചെറിയ പിരിമുറുക്കം ഉണ്ടാകാം. പെട്ടെന്നുള്ള പണച്ചെലവ് വർദ്ധിച്ചേക്കാം. ആമാശയ, കാൽ പ്രശ്നങ്ങൾ സമ്മർദ്ദത്തിന് കാരണമാകും. പങ്കാളിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള സമ്മർദ്ദവും ഉണ്ടാകാം. പ്രണയ ബന്ധങ്ങളിൽ സംഘർഷത്തിന്റെ സാഹചര്യം ഉണ്ടാകാം. ഈ കാലയളവിൽ നേത്ര പ്രശ്നങ്ങൾ വർദ്ധിച്ചേക്കാം.  

6 /7

മീനം: സാമ്പത്തിക പ്രശ്നങ്ങൾ നേരിടാം. പങ്കാളിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട സമ്മർദ്ദം ഉണ്ടാകാം. പ്രണയ ബന്ധങ്ങളിൽ തടസ്സങ്ങളുടെ ഒരു സാഹചര്യം ഉണ്ടാകാം. ദൈനംദിന തൊഴിലിലോ ലാഭത്തിലോ തടസ്സമുണ്ടാകാം. സർക്കാർ സംവിധാനങ്ങളിൽ നിന്ന് തടസ്സമുണ്ടാകാം. അസ്ഥികളിലെ വേദനയും ഈ കാലയളവിൽ വർദ്ധിക്കും.  

7 /7

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola