നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന് രണ്ടാമതായി പെൺകുഞ്ഞ് ജനിച്ചുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
വിനീത് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. തന്റെ കുഞ്ഞു മകൻ വിഹാന് ഒരു കുഞ്ഞു പെങ്ങളെ കിട്ടിയെന്നായിരുന്നു വിനീതിന്‍റെ കുറിപ്പ്.
ജൂലൈ ആദ്യമാണ് താന്‍ വീണ്ടും അച്ഛനാകുന്നു എന്ന സന്തോഷം വിനീത് ആരാധകരുമായി പങ്കുവച്ചത്.
ഇപ്പോഴിതാ, വിനീത് പങ്കുവച്ച മകളുടെ ആദ്യ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.
'എന്‍റെ കുട്ടികളുടെ അമ്മ എന്‍റെ സൂപ്പര്‍സ്റ്റാര്‍ എടുത്ത ചിത്രമാണിത്' എന്ന അടിക്കുറിപ്പോടെയാണ് വിനീത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
മകന്‍ വിഹാനെയും ചുമലില്‍ കയറ്റി മകളെ നോക്കി നില്‍ക്കുന്ന വിനീതാണ് ചിത്രത്തിലുള്ളത്.
2012ലാണ് വിനീതും ദിവ്യയും വിവാഹിതരാകുന്നത്. ഏറെ നാള്‍ നീണ്ടുനിന്ന പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. 2017ലാണ് ഇരുവര്‍ക്കും ആണ്‍കുഞ്ഞു ജനിക്കുന്നത്.