ആലിയ ഭട്ടിന്റെയും രൺബീർ കപ്പൂറിന്റെയും വിശേഷങ്ങൾ അറിയാൻ ഇപ്പോൾ ആരാധകർ കാത്തിരിക്കുകയാണ്. അമ്മയാകാനുള്ള ഒരുക്കത്തിലാണ് നടി. അപ്പോഴും തന്റെ പുതിയ ചിത്രമായ 'ഡാർലിംഗ്‌സിന്റെ' പ്രൊമോഷന് വേണ്ടി ആലിയ നിറഞ്ഞുനിൽക്കുകയാണ്. ജൂണിലാണ് താൻ അമ്മയാകാൻ പോകുന്ന വിവരം ആലിയ ഏവരെയും അറിയിച്ചത്.
ഇപ്പോഴിതാ ആലിയയുടെയും രൺബീറിന്റെയും ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബ്രഹ്മാസ്ത്ര എന്ന സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്യുന്ന ചടങ്ങിൽ വെച്ചായിരുന്നു ഇരുവരെയും കണ്ടത്. ഇക്കഴിഞ്ഞ ഏപ്രിൽ 14നായിരുന്നു രൺബീറിന്റെയും ആലിയയുടെയും വിവാഹം കഴിഞ്ഞത്.
5 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. അന്ന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്. കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ആലിയ നൽകിയ മറുപടിയും ശ്രദ്ധേയമാവുകയായിരുന്നു .ഗർഭിണിയായതിനാൽ വിശ്രമം വേണ്ടി വരില്ലേ എന്ന ചോദ്യത്തിനായിരുന്നു ആലിയ വൈറൽ മറുപടി നൽകിയത്. ആലിയയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
ALSO READ: Ram Movie : ജീത്തു ജോസഫ് - മോഹൻലാൽ ചിത്രം റാമിന്റെ ഷൂട്ടിങ് ആഗസ്റ്റിൽ
"നമ്മള്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെങ്കില്‍ ഗര്‍ഭാവസ്ഥയിലും വിശ്രമം ആവശ്യമായി വരില്ല. ജോലി ചെയ്യുന്നത് എനിക്ക് സമാധാനം നല്‍കുന്നതാണ്. അതെന്‍റെ പാഷൻ ആണ്. എന്‍റെ ഹൃദയത്തെയും ആത്മാവിനെയും എന്നെ മുഴുവനായും തന്നെ അത് ചാര്‍ജ് ചെയ്യും. നൂറ് വയസ് വരെയും ജോലി ചെയ്യണമെന്നാണ് എന്‍റെ ആഗ്രഹം"
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...