'സ്പ്രീംഗ്ളർ' കളത്തിലിറങ്ങാൻ വൈകി; തന്ത്രപരമായി നീങ്ങാൻ ബിജെപി

ഡേറ്റാ ചോർത്തൽ വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്ത് വന്നതോടെ സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടം ചൂട് പിടിക്കുകയാണ്. 

Last Updated : Apr 18, 2020, 09:02 AM IST
'സ്പ്രീംഗ്ളർ' കളത്തിലിറങ്ങാൻ വൈകി; തന്ത്രപരമായി നീങ്ങാൻ ബിജെപി

തിരുവനന്തപുരം: ഡേറ്റാ ചോർത്തൽ വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്ത് വന്നതോടെ സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടം ചൂട് പിടിക്കുകയാണ്. 

സംസ്ഥാന സർക്കാരിനെ അനാവശ്യമായി വിമർശിക്കുന്നു എന്ന ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉന്നയിച്ചിരുന്നു. 

ഇതിന് പിന്നാലെ സ്പ്രിംഗ്ളർ വിവാദത്തിൽ സർക്കാരിനെ വെട്ടിലാക്കി  രമേശ് ചെന്നിത്തല രാഷ്ട്രീയ നേട്ടം സ്വന്തമാക്കുകയും ചെയ്തു. 

Also Read: കോവിഡ്19: നോർക്ക ധനസഹായത്തിന് അപേക്ഷിക്കാം....

 

അതേ സമയം വിട്ട് കൊടുക്കാൻ തയ്യാറാകാതെ ബി ജെ പി ഡാറ്റാ ചോർത്തലിലും വിവാദ കമ്പനിയുമായുള്ള ഇടപെടലിലും ഒക്കെ ഗവർണറെ ഇടപെടുവിക്കാനുള്ള നീക്കവും നടത്തി. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സമീപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നിവേദനം നൽകുകയും ചെയ്തു. ഒപ്പം തന്നെ പാർട്ടി ഇത് സംബന്ധിച്ച് അന്വേഷണത്തിനായി ആഭ്യന്തര മന്ത്രാലയത്തെയും സമീപിച്ചിട്ടുണ്ട്.

Also Read: പ്രധാനമന്ത്രിയുടെ 'കേക്ക് രൂപം' വികൃതമായി: ഇതാണ് ഹീറോകളുടെ രൂപം ബേക്ക് ചെയ്യരുതെന്ന് പറയുന്നത്!

 

വിവാദ കമ്പനിയുമായുള്ള ഇടപാടിൽ അഴിമതിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ എന്തൊക്കയോ മറയ്ക്കുന്നുണ്ടെന്നും ബിജെപി ആരോപിക്കുന്നു. ബിജെപി തുടക്കത്തിൽ ഈ വിഷയത്തിൽ ഇടപെടാൻ വൈകിയത് മറികടക്കാൻ ഗവർണർക്ക് നിവേദനം നൽകി കൊണ്ട് നടത്തിയ രാഷ്ട്രീയ നീക്കം. 

സർക്കാരിനെ വെട്ടിലാക്കി എന്ന് പറയുന്നതാണ് ശരി. ഗവർണർ ഈ വിഷയത്തിൽ ഇടപെട്ടാൽ അത് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുമെന്നുറപ്പാണ്. നിലവിൽ രാഷ്ട്രീയമായി ബിജെപി നടത്തിയ നീക്കം സംസ്ഥാന സർക്കാരിനെയും സി പി എം നെയും വെട്ടിലാക്കിയിട്ടുണ്ട്.

Trending News