ഓസ്കറിൽ തിളങ്ങി 'നാട്ടു നാട്ടു'; ലോകം ചുവടുവെച്ച ആ ​ഗാനത്തിന്റെ കൊറിയോ​ഗ്രാഫറെ പരിചയപ്പെടാം

ലോകം മുഴുവൻ ചുവടുവെച്ച ആർആർആറിലെ നാട്ടു നാട്ടു ഗാനത്തിന് കൊറിയോഗ്രഫി ചെയ്തത് തെലുങ്കിലെ മുന്‍നിര നൃത്തസംവിധായകനായ പ്രേം രക്ഷിത് ആണ്.

Written by - Zee Malayalam News Desk | Last Updated : Mar 13, 2023, 12:17 PM IST
  • പ്രേം രക്ഷിത് ആണ് നാട്ടു നാട്ടു ​ഗാനത്തിന് ചുവടുകൾ ഒരുക്കിയത്.
  • തെലുങ്കിലെ മുന്‍നിര നൃത്തസംവിധായകനാണ് 45കാരനായ പ്രേം രക്ഷിത്.
  • പുതുച്ചേരിയിൽ ജനിച്ച് ചെന്നൈയിൽ വളർന്ന അദ്ദേഹത്തിന്റെ യഥാർത്ഥ പേര് തോമസ് സതീഷ് എന്നാണ്.
ഓസ്കറിൽ തിളങ്ങി 'നാട്ടു നാട്ടു'; ലോകം ചുവടുവെച്ച ആ ​ഗാനത്തിന്റെ കൊറിയോ​ഗ്രാഫറെ പരിചയപ്പെടാം

സ്വപ്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആർആർആർ ടീം. ചിത്രത്തിലെ നാട്ടു നാട്ടു ​ഗാനത്തിന് മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കർ ലഭിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് മുഴുവൻ അഭിമാനമായിരിക്കുകയാണ് ആർആർആർ ടീം. എംഎം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും പുരസ്‌കാരം ഏറ്റുവാങ്ങി. നാട്ടു നാട്ടു ​ഗാനം പോലെ തന്നെ ഹിറ്റ് ആണ് ആ ​ഗാനത്തിന് വേണ്ടിയൊരുക്കിയ സ്റ്റെപ്പുകളും. കാണുന്ന ഓരോരുത്തർക്കും, ഡാൻസ് അറിയാത്തവർക്ക് പോലും ഒന്ന് ചുവടുവെയ്ക്കാൻ തോന്നുന്ന ആ സ്റ്റെപ്പുകൾ അത്രയേറെ മനോഹരമായാണ് കൊറിയോ​ഗ്രാഫ് ചെയ്തുവെച്ചിരിക്കുന്നത്. നാട്ടു നാട്ടു ​ഗാനത്തിന് ചുവടുകൾ ഒരുക്കിയ ആ കൊറിയോ​ഗ്രാഫർ ഇതിനോടകം ലോകമെങ്ങും അറിയപ്പെട്ടു കഴിഞ്ഞു. 

പ്രേം രക്ഷിത് ആണ് നാട്ടു നാട്ടു ​ഗാനത്തിന് ചുവടുകൾ ഒരുക്കിയത്. തെലുങ്കിലെ മുന്‍നിര നൃത്തസംവിധായകനാണ് 45കാരനായ പ്രേം രക്ഷിത്. പുതുച്ചേരിയിൽ ജനിച്ച് ചെന്നൈയിൽ വളർന്ന അദ്ദേഹത്തിന്റെ യഥാർത്ഥ പേര് തോമസ് സതീഷ് എന്നാണ്. 1977 ജിസംബർ 14നാണ് പ്രേം രക്ഷിത് ജനിച്ചത്. യഥാർത്ഥത്തിൽ ഒരു ഹിന്ദുവായിട്ടാണ് അദ്ദേഹം ജനിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മുത്തശ്ശി കുടുംബത്തെ മുഴുവൻ റോമൻ കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ചു. നാല് ഫിലിംഫെയർ അവാർഡുകൾ നേടിയിട്ടുണ്ട്. 

നാട്ടു നാട്ടു പാട്ടിനായി 97 ഡാൻസ് സ്റ്റെപ്പുകൾ താൻ 30 ദിവസം കൊണ്ട് തയാറാക്കി. ആദ്യം, 100 നർത്തകരുടെ പശ്ചാത്തലത്തിൽ ഗാനം ചിത്രീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ മുൻനിര താരങ്ങളുടെ നൃത്തച്ചുവടുകൾ കണ്ട് പിന്നീട് അത് വേണ്ടെന്ന് വെച്ചുവെന്ന് പ്രേം നേരത്തെ പറഞ്ഞിട്ടുണ്ട്. ചിത്രീകരണം പൂർത്തിയാക്കാൻ 20 ദിവസമെടുത്തു. 43 റീ ടേക്കുകൾ വേണ്ടി വന്നു.

Also Read: Oscars 2023: ഓസ്കറിൽ വീണ്ടും ഇന്ത്യൻ വിജയം; മികച്ച ​ഗാനത്തിനുള്ള ഓസ്കർ പുരസ്കാരം നേടി ആർആർആറിലെ നാട്ടു നാട്ടു ​ഗാനം

 

രാം ചരണും, ജൂനിയർ എടിആറും ഗാനരംഗത്തിലുടനീളം ഒരുമിച്ച് നൃത്തം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നായിരുന്നു രാജമൗലി നിര്‍ദേശിച്ചതെന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ച അവസരത്തില്‍ പ്രേം രക്ഷിത് പറഞ്ഞിരുന്നു. കഥയുടെ പ്രധാന ഭാ​ഗമാണിതെന്നും പ്രത്യേകം പറഞ്ഞിരുന്നു. ആളുകളുടെ ശ്രദ്ധ ഈ രണ്ട് നായകന്മാരിലും മാത്രമായിരിക്കണം. ബാക്ക് ഡാൻസേഴസിലേക്ക് ഒരിക്കലും അത് പോകരുത്. താരങ്ങൾ രണ്ടുപേരും ഒരുമിച്ച് വരുന്ന ഷോട്ടുകളില്‍ കഥാപാത്രങ്ങളുടെ അടുപ്പം, ഊര്‍ജം എന്നിവ എടുത്ത് നില്‍ക്കണം. നൃത്തച്ചുവടുകള്‍ ഒരുക്കുന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും അന്ന് പ്രേം രക്ഷിത് വ്യക്തമാക്കിയിരുന്നു. ഒരു വെല്ലുവിളിയായാണ് ഈ ​ഗാനത്തെ കണ്ടെതെന്നും അദ്ദേഹം പറഞ്ഞു.

ആർആർആറിലൂടെ പ്രശസ്തി നേടിയ പ്രേം വേറെ നിരവധി ചിത്രങ്ങൾക്കും കൊറിയോ​ഗ്രഫി ചെയ്തിട്ടുണ്ട്. രം​ഗസ്ഥലം, മെരസൽ, ബാഹുബലി, മ​ഗധീര, ആര്യ 2, യമഡോങ്ക, ബദ്രിനാഥ്, തുടങ്ങിയ ചിത്രങ്ങളിലെ ചില പാട്ടുകൾക്കും പ്രേം രക്ഷിത് കൊറിയോ​ഗ്രഫി ചെയ്തിട്ടുണ്ട്.

യുക്രൈൻ തലസ്ഥാനമായ കീവിലെ മാരിൻസ്കി പാലസിന് മുന്നിലാണ് ​ഗാനം ചിത്രീകരിച്ചത്. കീവിലെ ഷൂട്ടിങ്ങ് കാണാൻ പ്രസിഡൻറ് വ്ലാഡിമർ സെലൻസ്കീയും എത്തിയിരുന്നു. 

ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് 95-ാമത് അക്കാദമി അവാർഡുകൾ വിതരണം ചെയ്തത്. ടെൽ ഇറ്റ് ലൈക്ക് എ വുമണിൽ നിന്നുള്ള ഡയാൻ വാറന്റെ ​ഗാനം, ടോപ്പ് ഗൺ മാവെറിക്കിൽ നിന്നുള്ള ലേഡി ഗാഗയുടെ ഹോൾഡ് മൈ ഹാൻഡ്, ബ്ലാക്ക് പാന്തർ വക്കണ്ടയിൽ നിന്ന് റിഹാനയുടെ ലിഫ്റ്റ് മി അപ്പ്, റയാൻ ലോട്ടിന്റെ ദിസ് ഈസ് എ എന്നിവയുൾപ്പെടെ ഒറിജിനൽ ഗാന വിഭാഗത്തിൽ പ്രമുഖരെ നാട്ടു നാട്ടു പിന്തള്ളിയാണ് പുരസ്കാരം സ്വന്തമാക്കിയത്. എം‌എം കീരവാണി സംഗീതം നൽകിയ നാട്ടു നാട്ടു ഗാനത്തിന്റെ യഥാർഥ തെലുങ്ക് പതിപ്പ് ആലപിച്ചിരിക്കുന്നത് കാലഭൈരവയും രാഹുൽ സിപ്ലിഗഞ്ചും ചേർന്നാണ്.

കഴിഞ്ഞ വർഷം ഏപ്രിലിൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത ആർആർആർ ലോകമെമ്പാടുമായി 1175 കോടി രൂപ കളക്ഷൻ നേടി എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായി മാറിയിരുന്നു. ആഗോളതലത്തിൽ നെറ്റ്ഫ്ലിക്സിൽ ഒടിടി സ്ട്രീമിങ് ആരംഭിച്ച ശേഷം ഇത് പാശ്ചാത്യ രാജ്യങ്ങളിൽ ട്രെൻഡിങ്ങായി മാറി. നേരത്തെ ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാർഡിലെ അഞ്ച് പുരസ്കാരങ്ങളും ഗോൾഡൻ ഗ്ലോബിൽ രണ്ട് പുരസ്കാരങ്ങളും ഉൾപ്പെടെ നിരവധി പ്രധാന അവാർഡുകൾ ഈ ചിത്രം നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News