ബ്രഹ്മാസ്ത്ര ട്രൈലറിൽ മുഖം വെളിപ്പെടുത്താത്ത രൂപം ഷാരൂഖ് ഖാൻ എന്ന് ആരാധകർ; മണിക്കൂറുകൾക്കകം പുതിയ റൂമറുകൾ

ട്രൈലർ പുറത്ത് വന്നതോടെ ആരാധകർക്കിടയിൽ തന്നെ ഷാരൂഖിന്‍റെ കഥാപാത്രം ഏതാണ് എന്നതിനെപ്പറ്റി രണ്ട് തരം അഭിപ്രായങ്ങൾ വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലെ ഒരു അണിയറ പ്രവർത്തകനൊപ്പം ഷാരൂഖ് നിൽക്കുന്ന ഒരു ചിത്രം പുറത്ത് വന്നിരുന്നു.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Jun 15, 2022, 05:28 PM IST
  • ഇപ്പോൾ അവയെ ശരിവയ്ക്കുന്ന രീതിയിലുള്ള ചർച്ചകളാണ് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത്.
  • ട്രൈലർ പുറത്ത് വന്നതോടെ ആരാധകർക്കിടയിൽ തന്നെ ഷാരൂഖിന്‍റെ കഥാപാത്രം ഏതാണ് എന്നതിനെപ്പറ്റി രണ്ട് തരം അഭിപ്രായങ്ങൾ വന്നിരിക്കുകയാണ്.
  • ഷാരൂഖ് ഈ ചിത്രത്തിൽ ഏത് വേഷത്തിലാണ് വരുന്നത് എന്നതിനെപ്പറ്റിയോ യാതൊരു വിധ സ്ഥിരീകരണവും ഉണ്ടായിട്ടില്ല.
ബ്രഹ്മാസ്ത്ര ട്രൈലറിൽ മുഖം വെളിപ്പെടുത്താത്ത രൂപം ഷാരൂഖ് ഖാൻ എന്ന് ആരാധകർ; മണിക്കൂറുകൾക്കകം പുതിയ റൂമറുകൾ

രൺബീർ കപൂർ നായകനായി എത്തുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്‍റെ ട്രൈലർ ഇന്ന് രാവിലെ പുറത്ത് വന്നു. ട്രൈലർ റിലീസ് ചെയ്തപ്പോൾ മുതൽ അതിലെ ഓരോ സീനിനെപ്പറ്റിയും വിവിധ റൂമറുകളും ഫാൻ തിയറികളും രംഗത്തുണ്ട്. ട്രൈലറിൽ തൃശൂലം പിടിച്ച് നിൽക്കുന്ന, മുഖം അറിയാത്ത ഒരു രൂപം ഷാരൂഖ് ഖാൻ ആണെന്നതാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചാ വിഷയമാകുന്ന കാര്യം. ബ്രഹ്മാസ്ത്ര എന്ന ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ അതിൽ ഷാരൂഖ് ഖാൻ അതിധി വേഷത്തിൽ എത്തുന്നു എന്ന വാർത്തകൾ ഉണ്ടായിരുന്നു. 

ഇപ്പോൾ അവയെ ശരിവയ്ക്കുന്ന രീതിയിലുള്ള ചർച്ചകളാണ് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത്. എന്നാൽ തൃശൂലം പിടിച്ച് വയ്ക്കുന്ന രൂപം ഷാരൂഖ് ഖാൻ അല്ലെന്നും ട്രൈലറിൽ ഹനുമാന്‍റെ അവതാരമായി എത്തുന്ന കഥാപാത്രമാണ് ഷാരൂഖ് എന്ന് വാദിക്കുന്ന മറ്റൊരു കൂട്ടം ആരാധകരും ഉണ്ട്. ചിത്രത്തിന്‍റെ ടീസർ പുറത്ത് വന്നപ്പോൾ മുതൽ തൃശൂലം പിടിച്ച് നിൽക്കുന്ന കഥാപാത്രം ഷാരൂഖ് ഖാൻ ആണെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ചര്‍ച്ചകൾ ഉണ്ടായിരുന്നു. 

Read Also: ദുഷ്ട ശക്തികളിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ രൺബീർ; ദൃശ്യ വിസ്മയം തീർത്ത് ബ്രഹ്മാസ്ത്ര ട്രൈലർ

ട്രൈലർ പുറത്ത് വന്നതോടെ ആരാധകർക്കിടയിൽ തന്നെ ഷാരൂഖിന്‍റെ കഥാപാത്രം ഏതാണ് എന്നതിനെപ്പറ്റി രണ്ട് തരം അഭിപ്രായങ്ങൾ വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലെ ഒരു അണിയറ പ്രവർത്തകനൊപ്പം ഷാരൂഖ് നിൽക്കുന്ന ഒരു ചിത്രം പുറത്ത് വന്നിരുന്നു. നിരവധി ഷാരൂഖ് ഫാൻസ് പേജപകൾ ഈ ഫോട്ടോ പങ്ക് വച്ചിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുൻപ് ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന്‍റെ ഭാഗമായി ഷാരൂഖ് മുംബൈയിലെ ഒരു സ്റ്റുഡിയോയിൽ 3ഡി സ്കാനിങ്ങിന് എത്തിയപ്പോൾ എടുത്ത ഫോട്ടോയാണ് ഇതെന്നാണ് ഷാരൂഖ് ആരാധകർ പറയുന്നത്. 

എന്തായാലും ഈ ഫോട്ടോയെപ്പറ്റിയോ ഷാരൂഖ് ഈ ചിത്രത്തിൽ ഏത് വേഷത്തിലാണ് വരുന്നത് എന്നതിനെപ്പറ്റിയോ യാതൊരു വിധ സ്ഥിരീകരണവും ഉണ്ടായിട്ടില്ല. ഹിന്ദിക്ക് പുറമേ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ സൗത്ത് ഇന്ത്യൻ ഭാഷകളിലും ബ്രഹ്മാസ്ത്ര പുറത്തിറങ്ങുന്നുണ്ട്. സെപ്റ്റംബർ 9 നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ബ്രഹ്മാസ്ത്രയിൽ ഷാരൂഖ് ഉണ്ടെന്ന വാർത്തകൾ ശരിയാണെങ്കിൽ നാല് വർഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ചലച്ചിത്ര ലോകത്തേക്ക് തിരിച്ച് വരുന്ന ചിത്രം കൂടിയാകും ഇത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News