ജിദ്ദ: സൗദി അറേബ്യയിൽ പള്ളികളിലും സർക്കാർ ഓഫീസുകളിലും ഷോർട്സ് ധരിക്കുന്നതിന് വിലക്ക്. നിയമം ലംഘിച്ചാൽ 250 റിയാൽ മുതൽ 500 റിയാൽ വരെയാണ് പിഴ ചുമത്തുന്നത്. പള്ളികളിലും സർക്കാർ ഓഫീസുകളിലും ഷോർട്സ് ധരിക്കരുതെന്ന വിലക്ക് കൂടി ഏർപ്പെടുത്തുന്നതോടെ പൊതു മര്യാദ ലംഘനങ്ങളുടെ പട്ടികയിൽ 20 ലംഘനങ്ങൾ ആയി.
എന്നാൽ പള്ളികൾക്കും സർക്കാർ ഓഫീസുകൾക്കും പുറത്ത് പൊതു സ്ഥലങ്ങളിൽ ഷോർട്സ് ധരിക്കുന്നതിന് പിഴ ഈടാക്കില്ല. ജനവാസ കേന്ദ്രങ്ങളിൽ ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതും വളർത്തു മൃഗങ്ങളുടെ മാലിന്യങ്ങൾ നീക്കം ചെയ്യാതിരിക്കുന്നതും സഭ്യതയ്ക്ക് നിരക്കാത്ത വസ്ത്രങ്ങൾ ധരിക്കുന്നതും അസഭ്യമായ പെരുമാറ്റവും നിലവിൽ നിയമാവലിയിൽ ഉൾപ്പെട്ടിട്ടുള്ള നിയമലംഘനങ്ങളാണ്.
പൊതു മര്യാദ സംരക്ഷണ നിയമാവലി 2019 നവംബറിലാണ് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് രാജകുമാരന്റെ അംഗീകാരത്തോടെ പ്രാബല്യത്തിൽ വന്നത്. നിയമാവലിയിൽ നിർണയിച്ചിരിക്കുന്ന നിയമലംഘനങ്ങൾ കണ്ടെത്തിയാൽ 6000 റിയാൽ വരെ പിഴ ലഭിക്കുന്ന കുറ്റകൃത്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...