കുവൈത്ത്: കൊറോണ ഭീതി ദിവസങ്ങള്‍ കഴിയുന്തോറും പടര്‍ന്നു പന്തലിക്കുന്ന ഈ സാഹചര്യത്തില്‍ കുവൈത്തിലും കടുത്ത ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
അതിന്‍റെ അടിസ്ഥാനത്തില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേയ്ക്ക് മുഴുവന്‍ കത്തോലിക്ക പള്ളികളും അടച്ചിടുമെന്ന് വികാരി ജനറല്‍ അറിയിച്ചു. ഇതിനെതുടര്‍ന്ന്‍ പള്ളികളില്‍ വിശുദ്ധ കുര്‍ബ്ബാന, പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, മതപഠന ക്ലാസ് എന്നിവ ഉണ്ടായിരിക്കില്ലയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ശേഷം മാര്‍ച്ച് പതിനാല് കഴിഞ്ഞിട്ട് ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തിയ ശേഷം ദേവാലയങ്ങള്‍ തുറക്കുന്ന കാര്യം തീരുമാനിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Also read: കൊറോണ വൈറസ് മെക്സിക്കോയിലും സ്ഥിരീകരിച്ചു!
പൊതു ഇടങ്ങളില്‍ ജനങ്ങള്‍ ഒന്നിച്ചു കൂടുന്നത് വൈറസ് നിയന്ത്രണാധീതമായി പടരുന്നതിന് കാരണമാകും എന്നതുകൊണ്ടാണ് ഈ നടപടി. ഇതുവരെ 45 പേര്‍ക്ക് കൊറോണ ബാധിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, മലേഷ്യ, സിംഗപ്പൂര്‍, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കില്ലെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Also read: കൊറോണ: ആമസോണ്‍ ജോലിക്കായുള്ള അഭിമുഖങ്ങള്‍ നിര്‍ത്തിവച്ചു