അമേരിക്ക: കൊറോണ വൈറസ് (Covid 19) പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജോലിക്കായുള്ള അഭിമുഖങ്ങള്‍ അനിശ്ചിത കാലത്തേയ്ക്ക് നിര്‍ത്തിവച്ചിരിക്കുകയാണ് ആമസോണ്‍.
നിലവിലെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ 63 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതുവരെയായി അമ്പത് രാജ്യങ്ങളിലാണ് കൊവിഡ് 19 (Corona virus) സ്ഥിരീകരിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തില്‍ രോഗം പടരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ കൊറോണ വൈറസ് ബാധയേറ്റ് ഇറാനില്‍ മരിച്ചവരുടെ എണ്ണം 210 കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ടെഹ്‌റാനിലാണ് കൂടുതലായും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയില്‍ കോവിഡ് 19 ബാധിച്ച് മരണം 21 കവിഞ്ഞു. ഇതുവരെയായി ഇറ്റലിയില്‍ 820 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ലോകമെമ്പാടും കൊറോണ വൈറസ് (Covid 19) ബാധിച്ചുള്ള മരണം ഇതുവരെ 2800 കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടയില്‍ കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് മഹാൻ എയർ, ഇറാൻ എയർ എന്നിവയുടെ എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഈ രണ്ട് ഇറാനിയൻ എയർലൈനുകളും ഇന്ത്യൻ നഗരങ്ങളായ മുംബൈയിലേക്കും ന്യൂഡൽഹിയിലേക്കും ആഴ്ചതോറും നിരവധി വിമാന സർവീസുകളാണ് നടത്തുന്നത്.
മാത്രമല്ല കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന്‍ മക്കയിലേക്കുള്ള സഞ്ചാരികളുടെ വരവിനും സൗദി അറേബ്യ താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉംറ നിര്‍വഹിക്കാനായെത്തുന്ന വിശ്വാസികളുടെ സന്ദര്‍ശനത്തിനാണ് സൗദി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.