WhatsApp Heart Emoji Case: വാട്ട്‌സ്ആപ്പിൽ ഇനി ഹാർട്ട് ഇമോജി അയച്ചാൽ കേസ്; അഞ്ച് വർഷം വരെ തടവും പിഴയും

എന്നാൽ സൗദിയിലും നിയമം വ്യത്യസ്തമാണ്. നിയമമനുസരിച്ച്, ഈ പ്രവൃത്തിയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ആർക്കും രണ്ട് മുതൽ അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം സൗദി റിയാൽ പിഴയും

Written by - Zee Malayalam News Desk | Last Updated : Jul 31, 2023, 11:06 AM IST
  • കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ആർക്കും രണ്ട് മുതൽ അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം റിയാൽ പിഴയും
  • ഇത് പീഡനമായാണത്രെ കണക്കാക്കുന്നത്.
  • ആവർത്തിച്ചുള്ള ലംഘനങ്ങളുടെ സന്ദർഭങ്ങളിൽ, പിഴ 300,000 വരെ
WhatsApp Heart Emoji Case: വാട്ട്‌സ്ആപ്പിൽ ഇനി ഹാർട്ട് ഇമോജി അയച്ചാൽ കേസ്; അഞ്ച് വർഷം വരെ തടവും പിഴയും

ദുബായ്: കുവൈറ്റിൽ വാട്ട്‌സ്ആപ്പ് വഴിയോ മറ്റേതെങ്കിലും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ വഴിയോ  പെൺകുട്ടികൾക്ക് ഹാർട്ട് ഇമോജി അയക്കുന്നത് കുറ്റകരം. ഈ കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവർക്ക്  രണ്ട് വർഷം വരെ തടവും 2,000 കുവൈറ്റ് ദിനാർ പിഴയും ലഭിക്കും.അയൽരാജ്യമായ സൗദി അറേബ്യയിലും, വാട്ട്‌സ്ആപ്പിൽ 'റെഡ് ഹാർട്ട്' ഇമോജികൾ അയയ്‌ക്കുന്നത് ജയിൽവാസത്തിന് കാരണമാകും.

എന്നാൽ സൗദിയിലും നിയമം വ്യത്യസ്തമാണ്. നിയമമനുസരിച്ച്, ഈ പ്രവൃത്തിയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ആർക്കും രണ്ട് മുതൽ അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം സൗദി റിയാൽ പിഴയും ലഭിക്കും. ഇത് പീഡനമായാണത്രെ കണക്കാക്കുന്നത്. 

"ഓൺലൈൻ സംഭാഷണങ്ങളിൽ ചില ചിത്രങ്ങളും പദപ്രയോഗങ്ങളും ഉപയോഗിക്കുന്നത് കേസ് ഫയൽ ചെയ്താൽ ഒരു പീഡനമായി മാറിയേക്കാം" സൗദി അറേബ്യയിലെ ആന്റി ഫ്രോഡ് അസോസിയേഷൻ അംഗമായ അൽ മൊതാസ് കുത്ബി പറയുന്നു.ആവർത്തിച്ചുള്ള ലംഘനങ്ങളുടെ സന്ദർഭങ്ങളിൽ, പിഴ 300,000 സൗദി റിയാലായി ഉയർന്നേക്കാം, കൂടാതെ പരമാവധി അഞ്ച് വർഷം വരെ തടവും പ്രതികൾക്ക് ലഭിക്കാം. 

സൗദിയില്‍ വീടിന് തീപിടിച്ച് ചികിത്സയിലായിരുന്ന നാലു കുട്ടികളും മരിച്ചു

സൗദിയിലെ അൽഹസ്സയിൽ വീടിന് തീപിടിച്ച് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന നാലു കുട്ടികളും മരിച്ചു. അബൂതോർ ഗ്രാമത്തിലാണ് ഒരു സൗദി പൗരൻറ വീടിന് തീപിടിച്ചത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു തീ പടർന്നതും കുട്ടികൾ മരിച്ചതും.

നാഷണൽ ജസ്റ്റീസ് ക്ലബിലെ ഫെൻസിങ് പരിശീലകനായ അലി ബിൻ ഇബ്രാഹിം അൽ ഉബൈദിെൻറ മക്കളായ ഹിബ, ഹുസൈൻ, ലയാൻ, റഹഫ് എന്നിവരാണ് മരിച്ചത്.  ഇവർ അൽ ഇംറാൻ സ്ട്രീറ്റിൽ താമസിക്കുന്ന കെട്ടിടത്തിന്റെ താഴെ നിലയിലായിരുന്നു ആദ്യം തീ പിടിച്ചതെങ്കിലും പിന്നീട് രണ്ടാം നിലയിലേക്ക് പടരുകയായിരുന്നുവെന്നാണ്  ദൃസാക്ഷികൾ പറയുന്നത്. സംഭവത്തെ തുടർന്ന്  സിവിൽ ഡിഫൻസ് തീയണച്ച് രക്ഷാപ്രവർത്തനം നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News