പൊലീസ് വേഷത്തിലെത്തി പീഡനം നടത്തിയ വിദേശികള്‍ക്ക് വധശിക്ഷ നടപ്പാക്കി

മദ്യപിച്ചിരുന്ന മൂന്ന് പാക്കിസ്ഥാന്‍ പൗരന്‍മാരാണ് സ്ത്രീയുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കടന്ന്‍ അവരെ പീഡിപ്പിച്ചത്.   

Last Updated : Jul 20, 2019, 03:37 PM IST
പൊലീസ് വേഷത്തിലെത്തി പീഡനം നടത്തിയ വിദേശികള്‍ക്ക് വധശിക്ഷ നടപ്പാക്കി

റിയാദ്: പൊലീസ് വേഷത്തിലെത്തി സ്ത്രീയെ പീഡിപ്പിച്ച കേസില്‍ മൂന്ന് വിദേശികളുടെ വധശിക്ഷ നടപ്പാക്കി. സൗദി അറേബ്യയിലാണ് സംഭവം നടന്നത്.

മദ്യപിച്ചിരുന്ന മൂന്ന് പാക്കിസ്ഥാന്‍ പൗരന്‍മാരാണ് സ്ത്രീയുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കടന്ന്‍ അവരെ പീഡിപ്പിച്ചത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ നേരത്തെ ക്രിമിനല്‍ കോടതി ഉത്തരവിട്ടിരുന്നു.

അതിനുശേഷം അപ്പീല്‍ കോടതിയും സുപ്രീംകോടതിയും വിധി ശരിവെച്ചതോടെയാണ്‌ ശിക്ഷ നടപ്പിലാക്കിയത്‌. ജിദ്ദയിലായിരുന്നു പാക്‌ യുവാക്കള്‍ പൊലീസിന്‍റെ വേഷത്തിലെത്തി ഈ കൃത്യം ചെയ്തത്.

ആയുധങ്ങളുമായി എത്തിയ ഇവര്‍ സ്ത്രീയെ ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. അവിടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയേ പ്രതികള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും വാതില്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ യുവാക്കളെ പൊലീസ് പിന്നീട് അറസ്റ്റു ചെയ്യുകയും വിചാരണയ്ക്കൊടുവില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ ക്രിമിനല്‍ കോടതി ഉത്തരവിടുകയും ചെയ്തു.

അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വിധി ശരിവെച്ചതോടെ വ്യാഴാഴ്ച സൗദി ആഭ്യന്തര മന്ത്രാലയം പ്രതികളുടെ ശിക്ഷ നടപ്പാക്കുകയായിരുന്നു.

Trending News