അന്താരാഷ്ട്ര വിമാന കമ്പനികളില്‍ ഏറ്റവും മികച്ച കമ്പനിയായി ദുബായിയുടെ എമിറേറ്റ്‌സ് എയര്‍

അന്താരാഷ്ട്ര വിമാന കമ്പനികളില്‍ ദുബായിയുടെ എമിറേറ്റ്‌സ് എയറിന് ഒന്നാം സ്ഥാനം. അന്താരാഷ്ട്ര തലത്തിലുള്ള വിമാന യാത്രക്കാരുടെ ഇടയില്‍ നടത്തിയ വോട്ടിങിലാണ് 2016ലെ ലോകത്തെ ഏറ്റവും മികച്ച 100 വിമാനക്കമ്പനികളെ പ്രഖ്യാപിച്ചത്. ഫാന്‍ബൊറോ എയര്‍ ഷോയില്‍ വച്ചാണ് സ്‌കൈ ട്രാക്‌സ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.നൂറു വിമാന കമ്പനികളില്‍ ഒന്നാം സ്ഥാനം ദുബായിയുടെ എമിറേറ്റ്‌സ് വിമാനത്തിനാണ്. 

Last Updated : Jul 14, 2016, 03:36 PM IST
അന്താരാഷ്ട്ര വിമാന കമ്പനികളില്‍ ഏറ്റവും മികച്ച കമ്പനിയായി ദുബായിയുടെ എമിറേറ്റ്‌സ് എയര്‍

റിയാദ്: അന്താരാഷ്ട്ര വിമാന കമ്പനികളില്‍ ദുബായിയുടെ എമിറേറ്റ്‌സ് എയറിന് ഒന്നാം സ്ഥാനം. അന്താരാഷ്ട്ര തലത്തിലുള്ള വിമാന യാത്രക്കാരുടെ ഇടയില്‍ നടത്തിയ വോട്ടിങിലാണ് 2016ലെ ലോകത്തെ ഏറ്റവും മികച്ച 100 വിമാനക്കമ്പനികളെ പ്രഖ്യാപിച്ചത്. ഫാന്‍ബൊറോ എയര്‍ ഷോയില്‍ വച്ചാണ് സ്‌കൈ ട്രാക്‌സ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.നൂറു വിമാന കമ്പനികളില്‍ ഒന്നാം സ്ഥാനം ദുബായിയുടെ എമിറേറ്റ്‌സ് വിമാനത്തിനാണ്. 

ഖത്തര്‍ എയര്‍വേയ്‌സും സിംഗപ്പൂര്‍ എയര്‍വേയ്‌സും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അതേസമയം, ഇന്ത്യയുടെ സ്വന്തം വിമാന കമ്പനിയായ എയര്‍ ഇന്ത്യ 100 അംഗ പട്ടികയില്‍ ഇടം നേടിയിട്ടില്ലെങ്കിലും സ്വകാര്യ വിമാനക്കമ്പനികളായ ജെറ്റ് എയര്‍വേസ് (71), ഇന്‍ഡിഗോ (51), സ്‌പൈസ് ജെറ്റ് (100) എന്നിവ 100ല്‍ ഇടം നേടി.സഊദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയക്ക് 82 ആം സ്ഥാനമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 84 ആയിരുന്നു. ഇത്തിഹാദ് എയര്‍ ആറാം സ്ഥാനത്തും ഒമാന്‍ എയര്‍ 42ാം സ്ഥാനത്തുമാണ്.

2016 ലെ സ്‌കൈ ട്രാക്‌സ് അവാര്‍ഡ് നേടിയ ആദ്യ 10 വിമാന കമ്പനികള്‍

1.  എമിറേറ്റ്‌സ് എയര്‍ലൈന്‍ – ദുബായ്
2.  ഖത്തര്‍ എയര്‍വേയ്‌സ് – ഖത്തര്‍
3.  സിംഗപ്പൂര്‍ എയര്‍ലൈന്‍സ് – സിംഗപ്പൂര്‍
4.  കാത്തി പെസഫിക് – ഹോങ്കോങ്
5.  ഓള്‍ നിപ്പോണ്‍ എയര്‍വെയ്‌സ് – ജപ്പാന്‍
6.  ഇത്തിഹാദ് എയര്‍വേയ്‌സ് – യു.എ.ഇ
7.  ടര്‍കിഷ് എര്‍ലൈന്‍സ് – തുര്‍ക്കി
8.  ഇവ എയര്‍ – തായ്‌വാന്‍
9.  ക്വാന്റാസ് എയര്‍വേയ്‌സ് – ആസ്‌ത്രേലിയ
10. ലുഫ്ത്താന്‍സ എയര്‍ലൈന്‍സ് – ജര്‍മനി

Trending News