നാടുവിട്ട ഭാര്യ ജീവിച്ചാലോ മരിച്ചാലോ തനിക്കൊന്നുമില്ലെന്ന് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
31 മില്യണ്‍ പൗണ്ട്, അതായത് ഏകദേശം 271 കോടി രൂപയുമായാണ് മക്തൂമിന്‍റെ ആറാം ഭാര്യ ഹയാ ബിന്ത് അല്‍ ഹുസൈന്‍ നാടുവിട്ടത്.
ഇനി തന്‍റെ ജീവിതത്തില്‍ അവര്‍ക്ക് സ്ഥാനമില്ലെന്നും ആരോടൊപ്പമാണോ അവിടെത്തന്നെ തുടര്‍ന്നോട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. ജോര്‍ദാന്‍ രാജാവിന്‍റെ അര്‍ധസഹോദരി കൂടിയായ ഹയ ജര്‍മനിയില്‍ രാഷ്ട്രീയാഭയം തേടിയതായാണ് റിപ്പോര്‍ട്ട്.
11-കാരിയായ മകള്‍ ജലീല, ഏഴുവയസ്സുകാരനായ മകന്‍ സയിദ് എന്നിവരും ഹയയ്ക്കൊപ്പമാണ്. വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന ആവശ്യം ഹയ ഉന്നയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
യുഎഇയും ജര്‍മ്മനിയും തമ്മിലുള്ള നയതന്ത്ര ബന്ധം നേരത്തെ തന്നെ വഷളായിരുന്നു. തന്‍റെ ഭാര്യയെ നാട്ടിലേക്കു തിരിച്ചയക്കണമെന്ന മക്തൂമിന്‍റെ അപേക്ഷ ജര്‍മന്‍ അധികൃതര്‍ ചെവിക്കൊണ്ടിരുന്നില്ല.