Fire Accident: സൗദിയില്‍ വീടിന് തീപിടിച്ച് ചികിത്സയിലായിരുന്ന നാലു കുട്ടികളും മരിച്ചു

Saudi Arabia: ഇവർ അൽ ഇംറാൻ സ്ട്രീറ്റിൽ താമസിക്കുന്ന കെട്ടിടത്തിന്റെ താഴെ നിലയിലായിരുന്നു ആദ്യം തീ പിടിച്ചതെങ്കിലും പിന്നീട് രണ്ടാം നിലയിലേക്ക് പടരുകയായിരുന്നുവെന്നാണ്  ദൃസാക്ഷികൾ പറയുന്നത്

Written by - Ajitha Kumari | Last Updated : Jul 30, 2023, 10:52 PM IST
  • വീടിന് തീപിടിച്ച് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന നാലു കുട്ടികളും മരിച്ചു
  • അബൂതോർ ഗ്രാമത്തിലാണ് ഒരു സൗദി പൗരൻറ വീടിന് തീപിടിച്ചത്
Fire Accident: സൗദിയില്‍ വീടിന് തീപിടിച്ച് ചികിത്സയിലായിരുന്ന നാലു കുട്ടികളും മരിച്ചു

റിയാദ്: സൗദിയിലെ അൽഹസ്സയിൽ വീടിന് തീപിടിച്ച് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന നാലു കുട്ടികളും മരിച്ചു. അബൂതോർ ഗ്രാമത്തിലാണ് ഒരു സൗദി പൗരൻറ വീടിന് തീപിടിച്ചത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു തീ പടർന്നതും കുട്ടികൾ മരിച്ചതും.

Also Read: Drugs Seized: മയക്കുമരുന്ന് കൈവശം വെച്ചു; സൗദി പൗരന് 15 വർഷം തടവുശിക്ഷ

നാഷണൽ ജസ്റ്റീസ് ക്ലബിലെ ഫെൻസിങ് പരിശീലകനായ അലി ബിൻ ഇബ്രാഹിം അൽ ഉബൈദിെൻറ മക്കളായ ഹിബ, ഹുസൈൻ, ലയാൻ, റഹഫ് എന്നിവരാണ് മരിച്ചത്.  ഇവർ അൽ ഇംറാൻ സ്ട്രീറ്റിൽ താമസിക്കുന്ന കെട്ടിടത്തിന്റെ താഴെ നിലയിലായിരുന്നു ആദ്യം തീ പിടിച്ചതെങ്കിലും പിന്നീട് രണ്ടാം നിലയിലേക്ക് പടരുകയായിരുന്നുവെന്നാണ്  ദൃസാക്ഷികൾ പറയുന്നത്. സംഭവത്തെ തുടർന്ന്  സിവിൽ ഡിഫൻസ് തീയണച്ച് രക്ഷാപ്രവർത്തനം നടത്തിയിരുന്നു.

Also Read: അത്ഭുതം... ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന മൗണ്ടൻ ഗോട്ട്സ്..! വീഡിയോ വൈറൽ

തീപിടുത്തത്തിൽ പരിക്കേറ്റ കുട്ടികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നാല് കുട്ടികളും മരണത്തിന് കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

മയക്കുമരുന്ന് കൈവശം വെച്ചു; സൗദി പൗരന് 15 വർഷം തടവുശിക്ഷ

യക്കുമരുന്ന് കൈവശംവച്ചതിന് ജിദ്ദയിൽ നിന്നും പിടികൂടിയ സൗദി പൗരന് 15 വർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. ശിക്ഷാ കാലാവധിയിൽ പ്രതിക്ക് യാത്രാവിലക്കും കോടതി ഏർപ്പെടുത്തിയിട്ടുണ്ട്.  പ്രതിയുടെ അപ്പാർട്ട്‌മെൻറിൽ അധികൃതർ നടത്തിയ റെയ്‌ഡിൽ എട്ട് ബാഗുകളിലായി മെത്താം ഫെറ്റാമൈൻ എന്ന ഉത്തേജക മരുന്നും മറ്റ് മയക്കുമരുന്നുകളും കണ്ടെത്തി.

Also Read: Shani Gochar 2023: ശനി കൃപയാൽ ഈ 3 രാശിക്കാർ 2025 വരെ മിന്നിത്തിളങ്ങും!

ഇത് കൂടാതെ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ, തൂക്കാനുള്ള യന്ത്രങ്ങൾ, മയക്കുമരുന്ന് പൊതിയുന്നതിനുള്ള ഒഴിഞ്ഞ ബാഗുകൾ എന്നിവയും പ്രത്യേക അന്വേഷണ സംഘം ഇയാളുടെ താമസ സ്ഥലത്തുനിന്നും കണ്ടെടുത്തു. മയക്കുമരുന്ന് കൈവശം വെച്ച കുറ്റത്തിന് പൗരനെതിരെ നാർക്കോട്ടിക് പ്രോസിക്യൂഷൻ വിങ് അന്വേഷണ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ജിദ്ദയിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം ഏർപ്പെടുന്നവരെ നിരീക്ഷിക്കുന്നതായും നേരത്തേ ഇവരിൽ ചിലരെ അറസ്റ്റ് ചെയ്തതായും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News