Kuwait News: പ്രവാസികള്‍ ചൂതാട്ടം നടത്തിയിരുന്ന അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് റെയ്ഡ്

Kuwait News: ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അപ്പാര്‍ട്ട്മെന്റില്‍ ചൂതാട്ടം നടക്കുന്നെന്ന വിവരം ലഭിച്ചത് അനുസരിച്ചാണ് പോലീസ് സംഘം റെയ്ഡിനായി അവിടെയെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Apr 27, 2023, 10:37 PM IST
  • പ്രവാസികള്‍ ചൂതാട്ടം നടത്തിയിരുന്ന അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് റെയ്ഡ്
  • പോലീസ് സംഘമെത്തിയപ്പോള്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന പ്രവാസികള്‍ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് ചാടി
Kuwait News: പ്രവാസികള്‍ ചൂതാട്ടം നടത്തിയിരുന്ന അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് റെയ്ഡ്

കുവൈത്ത്: പ്രവാസികള്‍ ചൂതാട്ടം നടത്തിയിരുന്ന കുവൈത്തിലെ അപ്പാര്‍ട്ട്മെന്റില്‍ പോലീസ് റെയ്ഡ്.  സംഭവം നടന്നത് കഴിഞ്ഞ ദിവസം സാല്‍മിയയിലായിരുന്നു. പോലീസ് സംഘമെത്തിയപ്പോള്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന പ്രവാസികള്‍ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് ചാടിയതായാണ് റിപ്പോർട്ട്.

Also Read: Kuwait: കുവൈത്തില്‍ ലഹരി വസ്‍തുക്കളുമായി എത്തിയ ഇന്ത്യക്കാരന്‍ പിടിയിൽ

സംഭവത്തിന്റെ വിശദാംശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത് കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ്.  ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ അപ്പാര്‍ട്ട്മെന്റില്‍ ചൂതാട്ടം നടക്കുന്നെന്ന വിവരം ലഭിച്ചത് അനുസരിച്ചാണ് പോലീസ് സംഘം റെയ്ഡിനായി അവിടെയെത്തിയത്. എന്നാല്‍ കുടുങ്ങുമെന്ന മനസിലായ പ്രവാസികള്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  പരിക്കേറ്റ ഇവര്‍ക്ക് അധികൃതര്‍ ആവശ്യമായയ ചികിത്സ ലഭ്യമാക്കിയ ശേഷം തുടര്‍ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണ്.  സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Also Read: ജാതകത്തിലെ ശശ് മഹാപുരുഷയോഗം ഈ രാശിക്കാർക്ക് നൽകും രാജകീയ ജീവിതം, ലഭിക്കും വൻ സമ്പൽസമൃദ്ധി 

കുവൈത്തിൽ മദ്യവും ലഹരി വസ്‍തുക്കളുമായി ആറ് പ്രവാസികള്‍ അറസ്റ്റിൽ

കുവൈത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മദ്യവും ലഹരി വസ്‍തുക്കളുമായി ആറ് പ്രവാസികള്‍ അറസ്റ്റിൽ.  അഹ്‍‍മദി ഗവര്‍ണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളിലായി നടത്തിയ പരിശോധനയിലാണ് ആറുപേർ അറസ്റ്റിലായത്.   

Also Read: Akhanda Samrajya Rajayoga: അഖണ്ഡ സാമ്രാജ്യ രാജയോഗം: ഈ രാശിക്കാർക്ക് നൽകും അടിപൊളി നേട്ടങ്ങൾ!

 

പിടിയിലായവരേയും അവരിൽ നിന്നും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നടപടികള്‍ക്കായി പോലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.  അവധി ദിനങ്ങളില്‍ ഉള്‍പ്പെടെ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ ലക്ഷ്യമിട്ട് വ്യാപക പരിശോധനകള്‍ നടന്നുവരികയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News