'അയാം നോട്ട് പ്ലാസ്റ്റിക്': പരിസ്ഥിതി സൗഹൃദത്തിനൊരുങ്ങി ഖത്തര്‍

പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി ഖത്തര്‍. 'അയാം നോട്ട് പ്ലാസ്റ്റിക്' എന്ന പേരിലുള്ള പ്രകൃതി സൗഹൃദ ക്യാരി ബാഗുകളാണ് ഇതിനായി വിപണിയിലിറക്കുന്നത്. 

Last Updated : Aug 9, 2018, 03:26 PM IST
'അയാം നോട്ട് പ്ലാസ്റ്റിക്': പരിസ്ഥിതി സൗഹൃദത്തിനൊരുങ്ങി ഖത്തര്‍

ദോഹ: പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി ഖത്തര്‍. 'അയാം നോട്ട് പ്ലാസ്റ്റിക്' എന്ന പേരിലുള്ള പ്രകൃതി സൗഹൃദ ക്യാരി ബാഗുകളാണ് ഇതിനായി വിപണിയിലിറക്കുന്നത്. 

രാജ്യത്ത് പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ അളവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഒമാന്‍ ആസ്ഥാനമായ സെയിന്‍ ബാഗ്സാണ് ഇവ നിര്‍മ്മിച്ച് പുറത്തിറക്കുന്നത്. 

നടപടിയ്ക്ക് മുന്നോടിയായി നിലവില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായും നീക്കം ചെയ്യും. കിഴങ്ങ് വര്‍ഗമായ കസാവയും മറ്റ് ജൈവ വസ്തുക്കളും ഉപയോഗിച്ചാണ് ബാഗുകള്‍ നിര്‍മ്മിക്കുന്നത്. 

പെട്ടെന്ന് ജീര്‍ണിക്കുന്നതും മണ്ണില്‍ ലയിച്ചുചേരുന്നതുമായ പ്രകൃതി സൗഹൃദ ക്യാരിബാഗുകളാണ് വിപണിയിലിറക്കുക. കഴിഞ്ഞ ദിവസം ഖത്തറിലെ ഇന്തോന്യേഷ്യന്‍ എംബസിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഖത്തറി കമ്പനി ആല്‍ ഇംറാനും സെയ്‌നും തമ്മില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പ് വെച്ചിരുന്നു. 

വിപണിയിലും സാമൂഹ്യസേവന രംഗത്തും ലഭ്യമാക്കുന്ന വിധത്തില്‍ ഗാര്‍ബേജ് ബാഗുകളായിരിക്കും തുടക്കത്തില്‍ പുറത്തിറക്കുക. ബോധവല്‍കരണത്തിന്‍റെ ഭാഗമായി പൊതു ഇടങ്ങളിലും ഗാര്‍ബേജ് ബാഗ് പ്രദര്‍ശിപ്പിക്കും

നിലവില്‍ വീട്ടിലെ ആവശ്യത്തിനും മറ്റുമായി ഉപയോഗിക്കുന്ന ഗാര്‍ബേജ് ബാഗുകള്‍ മണ്ണില്‍ ലയിക്കാത്തതാണ്. എന്നാല്‍ സെയിന്‍ ബാഗുകള്‍ കമ്പോസിറ്റബിള്‍ ആയതിനാല്‍ വീട്ടുപരിസരത്തെ പുനരുപയോഗ സ്രോതസ്സുകളില്‍ തന്നെ നിക്ഷേപിക്കാവുന്നതാണ്.

Trending News