Crime News: കുവൈത്തില്‍ രണ്ട് കുട്ടികളെ കൊന്ന ശേഷം പ്രവാസി വനിത ആത്മഹത്യ ചെയ്തു!

Kuwait News: കൊല്ലപ്പെട്ട കുട്ടികളും ആത്മഹത്യ ചെയ്ത യുവതിയും ഇന്ത്യക്കാരാണെന്നും സൂചനയുണ്ട്.  ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Feb 20, 2023, 05:39 PM IST
  • കുവൈത്തില്‍ രണ്ട് കുട്ടികളെ കൊന്ന ശേഷം പ്രവാസി വനിത ആത്മഹത്യ ചെയ്തു
  • ഫഹാഹീലിലെ സൂഖ് സബാഹില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം
Crime News: കുവൈത്തില്‍ രണ്ട് കുട്ടികളെ കൊന്ന ശേഷം പ്രവാസി വനിത ആത്മഹത്യ ചെയ്തു!

കുവൈത്ത്: കുവൈത്തില്‍ രണ്ട് കുട്ടികളെ കൊന്ന ശേഷം പ്രവാസി വനിത ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ഫഹാഹീലിലെ സൂഖ് സബാഹില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവമെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട കുട്ടികളും ആത്മഹത്യ ചെയ്ത യുവതിയും ഇന്ത്യക്കാരാണെന്നും സൂചനയുണ്ട്.  ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

Also Read: ദുബായിലെ വാടക കുതിച്ചുയരുന്നു; 28 ശതമാനത്തിലധികം വര്‍ദ്ധന... എവിടെ ആണ് കുറഞ്ഞ വാടക? പരിശോധിക്കാം

തന്റെ രണ്ട് ആണ്‍കുട്ടികളേയും ശ്വാസം മുട്ടിച്ച് കൊന്നശേഷം കുട്ടികളുടെ അമ്മയായ അവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് എമര്‍ജന്‍സി ടീം സ്ഥലത്തെത്തുകയും കുട്ടികളുടെ മൃതദേഹം അപ്പാര്‍ട്ട്മെന്റിനുള്ളിൽ കണ്ടെത്തുകയുമായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ അമ്മയുടെ മൃതദേഹവും കണ്ടെയിട്ടുണ്ട്. 

Also Read: Shani Uday 2023: ശശ് മഹാപുരുഷ യോഗം ഈ രാശിക്കാർക്ക് ബിസിനസിലും കരിയറിലും നൽകും ഉന്നതി!

 

Saudi Arabia: ഉംറ തീർത്ഥാടകർക്ക് സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങാം തിരിച്ചുപോകാം

 ഉംറ വിസയിൽ എത്തുന്ന വിദേശികൾക്ക് രാജ്യത്തെ ഏത് വിമാനത്താവളത്തിലും ഇറങ്ങാനും തിരിച്ചുപോകാനും അനുവദിക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി. സൗദിയിലെ ഏത് വിമാനത്താവളത്തിലേക്കും തിരിച്ചും സർവിസ് നടത്തുന്ന അന്താരാഷ്ട്ര വിമാന കമ്പനികൾക്ക് അയച്ച സർക്കുലറിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.  ഇതിന്റെ അടിസ്ഥാനത്തിൽ ഉംറ തീർത്ഥാടകരെ ഏത് വിമാനത്താവളത്തിലും ഇറക്കാനും തിരികെ കൊണ്ടുപോകാനും കമ്പനികൾ ബാധ്യസ്ഥരാണ്. ഇത് പാലിക്കാത്ത വിമാന കമ്പനികൾക്കെതിരെ നിയമാനുസൃത നടപടികളുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News